ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ധന വില കുറക്കാത്ത നടപടി ജനദ്രേഹപരം: ഐഎസ്എഫ്
ക്രൂഡ് ഓയില്‍ ഏറ്റവും ഉയര്‍ന്ന വിലയായ 160 ഡോളര്‍ എത്തിയിരുന്ന 2008 ല്‍ പോലും പെട്രോള്‍ വില 45 രൂപ ആയിരുന്നു. 2009 തുടക്കത്തില്‍ അത് വീണ്ടും 40 രൂപയിലേക്ക് താഴുകയും ചെയ്തു.

അബഹ: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില ശരാശരിയിലും കുറവ് വന്നിട്ടും ഇന്ധന വിലയില്‍ കുറവ് വരുത്താത്തത് ജനങ്ങളെ കൊള്ളയിടിക്കാന്‍ വേണ്ടിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി അഭിപ്രായപെട്ടു.
ആഗോള വില നിലവാരത്തിനനുസരിച്ച് വിലയില്‍ മാറ്റം വരുത്താനുള്ള അവകാശം എണ്ണകമ്പനികള്‍ക്കാണെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ഇടപെടുന്ന ഗവണ്‍മെന്റ് എണ്ണകമ്പനികളുടെ ലാഭത്തിന് വേണ്ടി മിണ്ടാതിരിക്കുന്നതും ജനങ്ങളെ കൊള്ള ചെയ്യുന്നതിന് സമമാണ്. ജനജീവിതം സംഘര്‍ഷഭരിതമാക്കി അടിസ്ഥാന വിഷയങ്ങളിലെ അപാകതകളും ഭരണ പരാജയങ്ങളും മറച്ചു വെക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും സെന്‍്ട്രല്‍ കമ്മറ്റി കുറ്റപ്പെടുത്തി.
ക്രൂഡ് ഓയില്‍ ഏറ്റവും ഉയര്‍ന്ന വിലയായ 160 ഡോളര്‍ എത്തിയിരുന്ന 2008 ല്‍ പോലും പെട്രോള്‍ വില 45 രൂപ ആയിരുന്നു. 2009 തുടക്കത്തില്‍ അത് വീണ്ടും 40 രൂപയിലേക്ക് താഴുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് വലിയ തോതില്‍ വില കൂട്ടുകയും നാമമാത്രമായ സംഖ്യ കുറക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ക്രൂഡ് ഓയില്‍ വില ശരാശരി അറുപത് ഡോളറില്‍ താഴെ നില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ധന വിലയില്‍ കാര്യമായ കുറവ് വരുത്തി സാധാരണക്കാന് ആശ്വാസം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്നും സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള, ഡല്‍ഹി സ്‌റ്റേറ്റ് കമ്മിറ്റികളുടെ കീഴില്‍ വിപുലമായ പ്രതിഷേധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. സലീം കര്‍ണ്ണാടക, ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. ഹനീഫ ചാലിപ്രം നന്ദി രേഖപ്പെടുത്തി.
RELATED STORIES
സുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
27 Jun 2022 3:05 PM GMT