യുഎഇയിൽ രണ്ടു ഇന്ത്യക്കാര്‍ക്കടക്കം പതിനഞ്ചു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
അതേസമയം കുവൈത്തിൽ വിദേശികൾക്കു വിസ നൽകുന്നത് നിർത്തിവച്ചു.

X
ABH10 March 2020 6:59 PM GMT
അബുദാബി: യുഎഇയിൽ രണ്ടു ഇന്ത്യക്കാര്‍ക്കടക്കം പതിനഞ്ചു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. ഇതിൽ ആറുപേർ ഇന്ത്യക്കാരാണ്.
അതേസമയം കുവൈത്തിൽ വിദേശികൾക്കു വിസ നൽകുന്നത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനമുണ്ട്. ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
സന്ദർശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിലും കടുത്ത ശിക്ഷയുണ്ടാകുമെന്നും ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Next Story