മിഡില്‍ ഈസ്റ്റിലെ ആദ്യ 'മെഗാ മാര്‍ക്കറ്റ്' ഒരുക്കാന്‍ ലുലുവും ദുബായ് ഔട്ലെറ്റ് മാളും കൈകോര്‍ക്കുന്നു.
ഗള്‍ഫ് മേഖലയുടെ റീറ്റെയ്ല്‍ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്ലെറ്റ് മാളുമായി ചേര്‍ന്ന് പുതിയ മെഗാ മാര്‍ക്കറ്റിനു തുടക്കം കുറിക്കുന്നു. മൊത്തക്കച്ചവട വില നിലവാരം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കിക്കൊണ്ട് വിലപേശല്‍ അടക്കമുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മെഗാ മാര്‍ക്കറ്റ് സജ്ജമാകുന്നത്.
ദുബായ്: ഗള്‍ഫ് മേഖലയുടെ റീറ്റെയ്ല്‍ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്ലെറ്റ് മാളുമായി ചേര്‍ന്ന് പുതിയ മെഗാ മാര്‍ക്കറ്റിനു തുടക്കം കുറിക്കുന്നു. മൊത്തക്കച്ചവട വില നിലവാരം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കിക്കൊണ്ട് വിലപേശല്‍ അടക്കമുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മെഗാ മാര്‍ക്കറ്റ് സജ്ജമാകുന്നത്. ഉന്നത മൂല്യമുള്ള വിഭവങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വില ഉറപ്പാക്കുകയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിശാലമായ ലഭ്യത അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ലുലു ഗ്രൂപ്പ് മെഗാ മാര്‍ക്കറ്റിലൂടെ വിഭാവന ചെയ്യുന്നത്. നിലവിലുള്ള ദുബായ് ഔട്ലെറ്റ് മാളില്‍ 35 ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ അനുബന്ധമായിട്ടാണ് ലുലുവിന്റെ മെഗാ മാര്‍ക്കറ്റ് വരുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഔട്ലെറ്റ് മാള്‍ ഉള്ള നഗരമായി ദുബായ് മാറുകയാണ്. ചുറ്റുവട്ടത്തുള്ള 12 ലക്ഷത്തിലധികം വരുന്ന താമസക്കാര്‍ക്കും പുറത്തുനിന്നുവരുന്ന സന്ദര്‍ശകര്‍ക്കും 365 ദിവസവും ബാര്‍ഗൈന്‍ മേളകള്‍ക്ക് അവസരം ലഭിക്കുന്ന വിധത്തിലാണ് മെഗാമാര്‍ക്കറ്റ് സജ്ജീകരിക്കുക. സിനിമാ തീയേറ്ററും കമ്മ്യൂണിറ്റി ഇവന്റ് സ്പേസും സംഗീത പരിപാടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങളും മെഗാ മാര്‍ക്കറ്റിലുണ്ടാകും.
നൂതനമായ റീറ്റെയ്ല്‍ പ്രതലം സൃഷ്ടിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണമായ പുതിയ അനുഭവം നല്‍കലാണ് മെഗാ മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് യൂസുഫലി എം എ പറഞ്ഞു. ക്യാഷ് ആന്‍ഡ് ക്യാരി സമ്പ്രദായത്തിലൂടെ വിലപേശല്‍ വിപ്ലവത്തിന് ഫാഷന്‍ ലൈഫ് സ്റ്റൈല്‍ മേഖലയില്‍ മെഗാ മാര്‍ക്കറ്റ് പുതിയ മുതല്‍ക്കൂട്ടാകുമെന്ന് യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പൂമായി കൈകോര്‍ക്കുന്നതിലൂടെ മൂല്യാധിഷ്ഠിത ഷോപ്പിംഗ് എന്നത് പുതിയ ആഗോള നിലവാരം സൃഷ്ടിക്കുമെന്ന് ദുബായ് ഔട്ലെറ്റ് മാളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി ഖമ്മാസ് വ്യക്തമാക്കി.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT