World

ലോകത്ത് കൊവിഡ് മരണം മൂന്നുലക്ഷം പിന്നിട്ടു; 45.25 ലക്ഷം രോഗബാധിതര്‍, അമേരിക്കയില്‍ മരണം 86,000

ഏറ്റവും കുടുതല്‍ കൊവിഡ് ബാധയും മരണവും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. രാജ്യത്ത് ഇതുവരെ 86,912 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് കൊവിഡ് മരണം മൂന്നുലക്ഷം പിന്നിട്ടു; 45.25 ലക്ഷം രോഗബാധിതര്‍, അമേരിക്കയില്‍ മരണം 86,000
X

വാഷിങ്ടണ്‍: ലോകത്ത് വര്‍ധിപ്പിച്ച് കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.25 ലക്ഷത്തിലേറെയായി. മൂന്നുലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡിന്റെ പേരില്‍ ജീവന്‍ നഷ്ടമായത്. അവസാന മണിക്കൂറില്‍ 269 പേര്‍ ലോകത്ത് മരണപ്പെട്ടതായാണ് കണക്ക്. ഇതോടെ ലോകത്ത് മരിച്ചവരുടെ എണ്ണം 3,03,351 ആയി. ആകെ 45,25,103 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 25,18,010 പേര്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു.

45,560 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 17,03,742 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കുടുതല്‍ കൊവിഡ് ബാധയും മരണവും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. രാജ്യത്ത് ഇതുവരെ 86,912 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 14,57,593 പേര്‍ക്ക് വൈറസ് പിടിപെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 3,18,027 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 10,52,654 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 16,240 പേരുടെ നില ഗുരുതരവുമാണ്. സ്‌പെയിന്‍- 2,72,646, റഷ്യ- 2,52,245, യുകെ- 2,33,151, ഇറ്റലി- 2,23,096, ബ്രസീല്‍- 2,03,165, ഫ്രാന്‍സ്- 1,78,870, ജര്‍മനി- 1,74,975, തുര്‍ക്കി- 1,44,749, ഇറാന്‍- 1,14,533 എന്നീ രാജ്യങ്ങളിലാണ് അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ രോഗബാധിതരുള്ളത്.

റഷ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 9,974 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനില്‍ യുകെയില്‍ 428 പേര്‍കൂടി മരിച്ചു. സ്‌പെയിനില്‍ 217 പേരും. മെക്‌സിക്കോയിലും തുര്‍ക്കിയിലും മരണം നാലായിരത്തിലേറെയായി. സ്‌പെയിന്‍- 27,321, റഷ്യ- 2,305, യുകെ- 33,614, ഇറ്റലി- 31,368, ബ്രസീല്‍- 13,999, ഫ്രാന്‍സ്- 27,425, ജര്‍മനി- 7,928, തുര്‍ക്കി- 4,007, ഇറാന്‍- 6,854 എന്നിങ്ങനെയാണ് രാജ്യങ്ങളിലെ മരണനിരക്ക്. കൊവിഡ് ആദ്യം പടര്‍ന്നുപിടിച്ച ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍. ഇവിടെ 82,933 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 4,633 പേരാണ് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it