World

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്: ശ്രീലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്: ശ്രീലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക
X

കൊളംബോ: ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിന്‍സ് ബുഷെറില്‍ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നതാന്‍സില്‍ വന്‍ സ്ഫോടനമെന്നും റിപോര്‍ട്ടുണ്ട്.

ഇറാഖിലെ ബസ്രയിലെ അമേരിക്കന്‍ കമ്പനികളുടെ വെയര്‍ഹൗസുകളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം നടത്തി. തുടര്‍ന്ന് തീപിടിത്തമുണ്ടായെന്ന് വിവരം. ഇറാന്‍ സര്‍ക്കാരിന്റെ ഓഫീസുകള്‍ ലക്ഷ്യമിട്ട് തെഹ്റാനിലേക്ക് ആക്രമണം ആരംഭിച്ചുവെന്ന് ഇസ്രായേല്‍ സൈന്യം സമൂഹമാധ്യമപോസ്റ്റില്‍ വ്യക്തമാക്കി.

മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷത്തില്‍ ചില രാജ്യങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചതായും, മേഖലയില്‍ സുസ്ഥിരമായ സമാധാനമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. എന്നാല്‍ ഇറാന്‍ 'നിരുപാധികമായി കീഴടങ്ങാതെ' യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.




Next Story

RELATED STORIES

Share it