World

കൊവിഡ് 19: അമേരിക്കയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

ഇതോടെ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.

കൊവിഡ് 19: അമേരിക്കയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു
X

ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണ്‍ എന്നിവരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

തിരുവല്ല കടപ്ര സ്വദേശി ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മരണം സംഭവിച്ചത്. അതേസമയം, അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു.

Next Story

RELATED STORIES

Share it