World

ബ്രിട്ടനിലെ ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ മോഷണം: ഇന്ത്യന്‍ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ നഷ്ടമായി

ബ്രിട്ടനിലെ ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ മോഷണം: ഇന്ത്യന്‍ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ നഷ്ടമായി
X

ലണ്ടന്‍: ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് 600ലധികം പുരാവസ്തുക്കള്‍ മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലോക്കല്‍ പോലിസാണ് നാലുപേരടങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ നിന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പുരാവസ്തുക്കള്‍ ഉള്‍പ്പെടെ മോഷണം പോയത്.

ഏവോണ്‍, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ പോലിസാണ് പ്രതികളുടെ ചിത്രം പുറത്തുവിട്ടത്. ഈ ചിത്രങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുന്നവര്‍ ഉടന്‍ പോലിസില്‍ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ വസ്തുക്കള്‍ സാംസ്‌കാരികമായി വളരെ പ്രാധാന്യമുള്ളവയാണെന്നും പോലിസ് പറഞ്ഞു.

'ബ്രിട്ടീഷ് ചരിത്രത്തിലെ പല ഏടുകളും അടങ്ങുന്ന പുരവസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. അവയില്‍ പലതും പലരും സമ്മാനമായും മറ്റും നല്‍കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ മറ്റാരെക്കാളും പോലിസിനെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയും.' കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ബാഡ്ജുകള്‍, ആഭരണങ്ങള്‍, മെഡലുകള്‍, കൊത്തിയെടുത്ത ആനക്കൊമ്പ്, വെള്ളി പാത്രങ്ങള്‍, വെങ്കല പ്രതിമകള്‍ തുടങ്ങിയ പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍ നിന്ന് മോഷണം പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 25ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. ബ്രിസ്റ്റലില്‍ പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് പുറത്തുള്ള സുരക്ഷാ ക്യാമറകളിലാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.




Next Story

RELATED STORIES

Share it