World

കാനഡയില്‍ വീടിന് തീപ്പിടിച്ച് ഏഴുകുട്ടികള്‍ വെന്തുമരിച്ചു

മാതാപിതാക്കള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഹാലിഫാക്‌സില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് തീപ്പിടിത്തമുണ്ടായത്. സിറിയന്‍ വംശജരായ കുടുംബം താമസിച്ചിരുന്ന വീട്ടിലായിരുന്നു ദുരന്തം.

കാനഡയില്‍ വീടിന് തീപ്പിടിച്ച് ഏഴുകുട്ടികള്‍ വെന്തുമരിച്ചു
X

ഒട്ടാവ: കനേഡിയന്‍ നഗരമായ ഹാലിഫാക്‌സില്‍ വീടിന് തീപ്പിടിച്ച് സഹോദരങ്ങളായ ഏഴുകുട്ടികള്‍ വെന്തുമരിച്ചു. നാലുമാസം മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മാതാപിതാക്കള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഹാലിഫാക്‌സില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് തീപ്പിടിത്തമുണ്ടായത്. സിറിയന്‍ വംശജരായ കുടുംബം താമസിച്ചിരുന്ന വീട്ടിലായിരുന്നു ദുരന്തം. രണ്ടുനിലയുള്ള വീട് സെക്കന്റുകള്‍ക്കുള്ളില്‍ത്തന്നെ പൂര്‍ണമായും കത്തിനശിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ പിതാവിന്റെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ആറുമാസം മുമ്പാണ് സിറിയന്‍ കുടുംബം ഹാലിഫാക്‌സില്‍ താമസത്തിനായെത്തുന്നത്. അപകടമുണ്ടായി ഒരുമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീപ്പിടിത്തമുണ്ടാവാനുള്ള കാരണത്തെക്കുറിച്ച് ഹാലിഫാക്‌സ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാരുണസംഭവത്തില്‍ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

Next Story

RELATED STORIES

Share it