World

കാനഡയില്‍ പഞ്ചാബി ഗായകന് വെടിയേറ്റു; പിന്നില്‍ രോഹിത് ഗോദാരയുടെ ഗുണ്ടാസംഘം

കാനഡയില്‍ പഞ്ചാബി ഗായകന് വെടിയേറ്റു; പിന്നില്‍ രോഹിത് ഗോദാരയുടെ ഗുണ്ടാസംഘം
X

ന്യൂഡല്‍ഹി: കാനഡയില്‍ പഞ്ചാബി ഗായകന്‍ തേജി കഹ്ലോണിന് വെടിയേറ്റു. രോഹിത് ഗോദാരയുടെ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണ് തേജി കഹ്ലോണിനെ വെടിവച്ചത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മറ്റൊരു ഗുണ്ടാസംഘത്തിനു വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ചാണ് ഗോദാര സംഘം തേജിയെ ആക്രമിച്ചത്. വയറ്റിലാണ് വെടിയേറ്റത്. സംഭവത്തില്‍ കനേഡിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം ആദ്യം, രാജസ്ഥാനിലെ കുച്ചമാന്‍ പട്ടണത്തിലെ ഒരു ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ബിസിനസുകാരനായ രമേശ് റുലാനിയ(40)യെ ഗോദാര സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബിക്കാനീറിലെ ലുങ്കരന്‍സറില്‍ നിന്നുള്ള ഒരു കുപ്രസിദ്ധ ഗുണ്ടാനേതാവാണ് റാവുത്രാം സ്വാമി എന്നും അറിയപ്പെടുന്ന രോഹിത് ഗോദാര.

2022 ഡിസംബറില്‍ സിക്കാറില്‍ നടന്ന രാജു തെഹാത്തിന്റെ കൊലപാതകം, 2022 മേയില്‍ നടന്ന പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയുടെ കൊലപാതകം, 2023 ഡിസംബറില്‍ കര്‍ണി സേന തലവന്‍ സുഖ്ദേവ് സിങ് ഗൊഗാമേദിയുടെ കൊലപാതകം എന്നിവയുള്‍പ്പെടെ നിരവധി കൊലപാതകങ്ങളുമായി ഗോദാര സംഘത്തിന് ബന്ധമുണ്ടെന്നാണ് പോലിസ് പറയുന്നത്.






Next Story

RELATED STORIES

Share it