World

പരിസ്ഥിതി പ്രവർത്തകനേയും കുടുംബത്തെയും നിരീക്ഷിക്കാന്‍ അദാനി ഗ്രൂപ്പ് സ്വകാര്യ ഡിക്റ്റക്ടീവിനെ ചുമതലപ്പെടുത്തി

ബെന്‍ പെന്നിങ്‌സിന്റെ വീട്ടുകാരെ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ അദാനി ഗ്രൂപ്പാണ് തന്നെ ഏല്‍പ്പിച്ചതെന്ന് തെളിയിക്കുന്ന രേഖകളും ഡിക്ടക്റ്റീവ് കോടതിയില്‍ ഹാജരാക്കി.

പരിസ്ഥിതി പ്രവർത്തകനേയും കുടുംബത്തെയും നിരീക്ഷിക്കാന്‍ അദാനി ഗ്രൂപ്പ് സ്വകാര്യ ഡിക്റ്റക്ടീവിനെ ചുമതലപ്പെടുത്തി
X

ന്യൂസീലാന്റ്: ആസ്‌ത്രേലിയയിലെ അദാനിയുടെ കൽക്കരി ഖനി പദ്ധതിക്കെതിരേ ശബ്ദമുയര്‍ത്തിയ പരിസ്ഥിതി ആക്ടിവിസ്റ്റിനെയും കുടുംബത്തെയും നിരന്തരം നിരീക്ഷിക്കാന്‍ അദാനി ഗ്രൂപ്പ് സ്വകാര്യ ഡിക്റ്റക്ടീവിനെ ചുമതലപ്പെടുത്തിയതായി റിപോര്‍ട്ട്. ബെന്‍ പെന്നിങ്സ് എന്ന ആക്റ്റിവിസ്റ്റിന്റെ 9 വയസു പ്രായമുള്ള കുട്ടി സ്‌കൂളിലേക്ക് പോകുന്നത് താന്‍ നിരീക്ഷിച്ചിരുന്നതായും ഫോട്ടോയെടുത്തിരുന്നതായും സ്വകാര്യ ഡിക്റ്റക്ടീവ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു.

ബെന്‍ പെന്നിങ്സിന്റെ ഭാര്യ പോകുന്നവഴിയെല്ലാം പിന്തുടര്‍ന്നിരുന്നതായും ഫേസ്ബുക്ക് വഴി നിരീക്ഷണം ശക്തമാക്കിയിരുന്നതായും ഡിക്ടക്റ്റീവ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ബെന്‍ പെന്നിങ്‌സിന്റെ വീട്ടുകാരെ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ അദാനി ഗ്രൂപ്പാണ് തന്നെ ഏല്‍പ്പിച്ചതെന്ന് തെളിയിക്കുന്ന രേഖകളും ഡിക്ടക്റ്റീവ് കോടതിയില്‍ ഹാജരാക്കി. മെയ് മാസത്തിലാണ് നിരീക്ഷണം കാര്യക്ഷമമായി നടന്നതെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.

അദാനി ഗ്രൂപ്പിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയതിന്റെ പേരില്‍ പെന്നിങ്‌സും അദാനി ഗ്രൂപ്പും തമ്മില്‍ നിയമയുദ്ധം പതിവായിരുന്നു. ഖനനവുമായി ബന്ധപ്പെട്ട് ചില അതീവരഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്നാരോപിച്ച് പെന്നിങ്‌സിനെതിരേ അദാനി ഗ്രൂപ്പ് സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അദാനി ഗ്രൂപ്പ് ഇത്തരത്തില്‍ ആരുടെയൊക്കെ കുടുംബങ്ങളെ നിരീക്ഷിക്കുന്നുവെന്നോ ഈ വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കപ്പെടുന്നതെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ദി ഗാര്‍ഡിയന്‍ ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it