World

ഫോണിന്റെ പാസ്‌വേഡ് നല്‍കിയില്ല; ഭര്‍ത്താവിനെ തീ കൊളുത്തി കൊന്നു

ന്തോനേഷ്യയിലെ ലമ്പോക്കിലാണ് ഭര്‍ത്താവ് ദേദി പൂര്‍ണാമയെ ഭാര്യ ഇന്‍ഹാം കഹയാനി പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത്.

ഫോണിന്റെ പാസ്‌വേഡ് നല്‍കിയില്ല; ഭര്‍ത്താവിനെ തീ കൊളുത്തി കൊന്നു
X

ലമ്പോക്ക്: മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് നല്‍കാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ ചുട്ടു കൊന്നു. ഇന്തോനേഷ്യയിലെ ലമ്പോക്കിലാണ് ഭര്‍ത്താവ് ദേദി പൂര്‍ണാമയെ ഭാര്യ ഇന്‍ഹാം കഹയാനി പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത്. പൂര്‍ണാമയുടെ ഫോണിന്റെ പാസ്‌വേഡ് നല്‍കാന്‍ ഭാര്യ കഹയാനി ആവശ്യപ്പെട്ടു. എന്നാല്‍ പൂര്‍ണാമ ഇതു നിഷേധിച്ചു. തുടര്‍ന്നു ഇരുവരും വഴക്കിടുകയും അരിശം പൂണ്ട ഭാര്യ ഭര്‍ത്താവിന്റെ മേല്‍ പെട്രോള്‍ ഒഴിക്കുകയും തീ വെക്കുകയുമായിരുന്നു. സംഭവമിറിഞ്ഞു ഓടിക്കൂടിയ അയല്‍വാസികളാണ്് പൂര്‍ണാമയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും 80ശതമാനം പൊള്ളലേറ്റ പൂര്‍ണാമ ആശുപത്രിയിലാണ് മരിച്ചത്.

Next Story

RELATED STORIES

Share it