- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 187 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 132 പേര്‍ കപ്പലിലെ ജീവനക്കാരും ആറുപേര്‍ യാത്രക്കാരുമാണ്.

ടോക്യോ: ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് (COVID 19) ബാധ സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതോടെ ആഡംബര കപ്പല്‍ യാത്രക്കാരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെയെണ്ണം ഏഴായി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ടോക്യോയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.
കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി 3,711 പേരാണുണ്ടായിരുന്നത്. ഇവരില്‍ 621 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 187 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 132 പേര്‍ കപ്പലിലെ ജീവനക്കാരും ആറുപേര്‍ യാത്രക്കാരുമാണ്. കഴിഞ്ഞമാസം കപ്പലില്‍നിന്ന് ഹോങ്കോങ്ങില്‍ ഇറങ്ങിയ യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്തത്.
അതിനിടെ, രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായതോടെ ഏതാനുംപേര്‍ കപ്പലില്‍നിന്ന് പുറത്തിറങ്ങി. ക്വാറന്റൈന്‍ കാലാവധി കഴിയുന്നതോടെ ഇന്ത്യക്കാരെ കപ്പലില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജപ്പാന്‍ ഭരണകൂടവുമായും കപ്പല്‍ കമ്പനിയുമായും ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 500 ഓളം യാത്രക്കാര്‍ ഉടന്‍തന്നെ കപ്പലില്‍നിന്ന് പുറത്തിറങ്ങുമെന്നും രണ്ടായിരം പേരെ മാറ്റിപ്പാര്‍പ്പിക്കുമെന്നും ജപ്പാന്‍ ടുഡേ പത്രം റിപോര്‍ട്ട് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















