ഇസ്ലാമിനെതിരായ ഫ്രാന്‍സിന്റെ നീക്കത്തിനെതിരേ ഒഐസി
ഫ്രഞ്ച് രാഷ്ട്രീയക്കാരില്‍ നിന്നുള്ള പ്രഭാഷണം മുസ്ലിം -ഫ്രഞ്ച് ബന്ധത്തിന് ഹാനികരമാണെന്നും വിദ്വേഷമുണ്ടാക്കുന്നതായും പക്ഷപാതപരമായ രാഷ്ട്രീയ താല്പര്യങ്ങള് മാത്രം സേവിക്കുന്നതായും കരുതുന്നു

ഇസ്താംബുള്‍: ഫ്രാന്‍സിലെ ചില കെട്ടിടങ്ങളുടെ മുന്‍വശത്ത് മുഹമ്മദ് നബിയെ അപമാനിക്കുന്ന വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുകയും സര്‍ക്കാര്‍ ഇസ്ലാമിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്ന നടപടിയില്‍ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപറേഷന് (ഒഐസി) അപലപിച്ചു
മതചിഹ്നങ്ങളെ അപമാനിച്ചുകൊണ്ട് മുസ്ലിംകളുടെ വികാരങ്ങള്‍ക്കെതിരായ നിരന്തരമായ ആസൂത്രിത ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. ചില ഫ്രഞ്ച് രാഷ്ട്രീയക്കാരില്‍ നിന്നുള്ള പ്രഭാഷണം മുസ്ലിം -ഫ്രഞ്ച് ബന്ധത്തിന് ഹാനികരമാണെന്നും വിദ്വേഷമുണ്ടാക്കുന്നതായും പക്ഷപാതപരമായ രാഷ്ട്രീയ താല്പര്യങ്ങള് മാത്രം സേവിക്കുന്നതായും കരുതുന്നുവെന്ന് ഒഐസി പ്രസ്താവനയില്‍ പറയുന്നു
മതത്തിന്റെ പേരില്‍ ചെയ്യുന്ന ഏത് കുറ്റകൃത്യത്തെയും അപലപിക്കുമ്പോള്‍ തന്നെ മതനിന്ദയുടെയും, ഇസ്ലാം-ക്രിസ്ത്യാനിറ്റി-യഹൂദമതം എന്നിവയുടെ പ്രവാചകന്മാരെ അവഹേളിക്കുന്നതിനെയും എല്ലായ്പ്പോഴും അപലപിക്കും. ഫ്രഞ്ച് അധ്യാപകന് സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയ നടപടിയെ ഒഐസി അപലപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണു പാരീസിനു 30 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ അധ്യാപകനായ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ക്ലാസില്‍ മുഹമ്മദ് നബിയുടേതെന്ന പേരില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പ്രതിയെന്നാരോപിച്ച് 18 കാരനായ യുവാവിനെ പോലിസ് വെടിവച്ച് കൊന്നിരുന്നു.
RELATED STORIES
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആശുപത്രിയില്‍
27 May 2022 1:27 PM GMTഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പോലിസ് വേട്ട അവസാനിപ്പിക്കണം: റോയ്...
27 May 2022 1:23 PM GMTഎയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTകൊവിഡ് സാഹചര്യമില്ലായിരുന്നെങ്കില്‍ ജോജി എന്ന സിനിമ...
27 May 2022 12:50 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMT