World

ഇന്ത്യയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇംറാന്‍ഖാന്‍; കശ്മീരില്‍ മൂന്നാംകക്ഷി വേണ്ടെന്ന് ഫ്രാന്‍സ്

ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും മൂന്നാംകക്ഷി ഇടപെടരുതെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു

ഇന്ത്യയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇംറാന്‍ഖാന്‍; കശ്മീരില്‍ മൂന്നാംകക്ഷി വേണ്ടെന്ന് ഫ്രാന്‍സ്
X

ഇസ് ലാമാബാദ്: സമാധാനത്തിനു വേണ്ടി ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കില്ലെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് നിരവധി തവണ ഇന്ത്യയെ പാകിസ്താന്‍ അറിയിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല. ഭീകര സംഘടനകള്‍ക്കെതിരേ നടപടിയെടുത്ത ശേഷം മാത്രം ചര്‍ച്ചയെന്നാണ് മറുപടിയുണ്ടായിരുന്നത്. ഇന്ത്യയുമായി ഇനിയും സംസാരിക്കുന്നതില്‍ അര്‍ഥമില്ല. തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം പ്രീണനമായി കരുതിയെന്നാണു തോന്നുന്നത്. രണ്ട് ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ എപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കു പിന്തുണയുമായി ഫ്രാന്‍സ് രംഗത്തെത്തി. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും മൂന്നാംകക്ഷി ഇടപെടരുതെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യ-ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണിന്റെ നിലപാട്. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി സംസാരിച്ച് ഇരുകക്ഷികളും തമ്മില്‍ പരിഹരിക്കണമെന്ന് അറിയിക്കും. ഇനിയും കശ്മീരിനെച്ചൊല്ലി മേഖലയില്‍ സംഘര്‍ഷം ഉണ്ടാവരുത്. ഇരുകക്ഷികളും അക്രമം തുടങ്ങില്ലെന്ന നിലപാടെടുക്കണം. ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നീക്കം ഇരുരാജ്യങ്ങളും കൈക്കൊള്ളരുത്.



Next Story

RELATED STORIES

Share it