World

അനൗദ്യോഗിക കൂടിക്കാഴ്ച്ച: ഷാങ് ഹായ് ഉച്ചകോടിക്കിടെ സംസാരിച്ച് മോദിയും ഇമ്രാന്‍ ഖാനും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇമ്രാന്‍ഖാന്‍ അനുമോദിച്ചതായി ഇരുനേതാക്കളുടേയും കണ്ടുമുട്ടല്‍ സ്ഥിരീകരിച്ചു കൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

അനൗദ്യോഗിക കൂടിക്കാഴ്ച്ച: ഷാങ് ഹായ് ഉച്ചകോടിക്കിടെ സംസാരിച്ച് മോദിയും ഇമ്രാന്‍ ഖാനും
X

ബിഷ്‌കേക്ക്: ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ രാജ്യങ്ങളുടെ ഉച്ചകോടിക്കിടയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി ഔദ്യോഗിക കൂടിക്കാഴ്ച്ചക്ക് തയ്യാറാവാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍, ഉച്ചക്കോടിക്കിടെ അനൗദ്യോഗിക കൂടിക്കാഴ്ച്ച നടത്തിയ നേതാക്കള്‍ സൗഹൃദം പങ്കുവച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്‍മാര്‍ ഒത്തുചേരുന്ന ലോഞ്ചില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്‍മാരും തമ്മില്‍ അല്‍പനേരം സംസാരിച്ചതെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങളും അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇമ്രാന്‍ഖാന്‍ അനുമോദിച്ചതായി ഇരുനേതാക്കളുടേയും കണ്ടുമുട്ടല്‍ സ്ഥിരീകരിച്ചു കൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

അതേസമയം ഇരുനേതാക്കളും തമ്മില്‍ തീര്‍ത്തും സാധാരണമായ സൗഹൃദം പങ്കുവയ്ക്കല്‍ മാത്രമാണ് നടന്നതെന്നും ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it