World

ന്യൂസിലന്‍ഡില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; 5 മരണം നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു

ന്യൂസിലന്‍ഡില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; 5 മരണം  നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു
X

വെല്ലിംങ്ടണ്‍: ന്യൂസിലന്റില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നൂറോളം വിനോദ സഞ്ചാരികളെ കാണാതായിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അറിയിച്ചു. 23 പേരെ രക്ഷപ്പെടുത്തിയെങ്കിലും മരിച്ചവരുടെ എണ്ണം കൂടാനാണ് സാധ്യതയെന്നാണ് പോലിസ് പറയുന്നത്.

തൗറാങ്ക ടൗണിന്റെ വടക്കുകിഴക്ക് ഭാഗത്തായാണ് വൈറ്റ് ഐസ്‌ലന്റ് സ്ഥിതി ചെയ്യുന്നത്. ന്യൂസിലാന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈറ്റ് ഐസ്‌ലന്‍ഡ് അഗ്‌നിപര്‍വതം. അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലേക്ക് പോകരുതെന്ന് പോലിസ് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ശാസ്ത്രജ്ഞരും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ വൈറ്റ് ഐസ്‌ലന്റെ് സന്ദര്‍ശിച്ചിരുന്നത്. പരിക്കേറ്റവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തുകയാണന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it