ന്യൂസിലന്റ് വെടിവയ്പ്പ്: മരിച്ചവരില്‍ മലയാളി യുവതിയും

ന്യൂസിലന്റ് വെടിവയ്പ്പ്: മരിച്ചവരില്‍ മലയാളി യുവതിയും

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്റിലെ മസ്ജിദിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരില്‍ മലയാളി യുവതിയും. കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി(23) ആണ് മരിച്ചത്. വെടിവപ്പു നടക്കുമ്പോള്‍ ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ കൂടെയുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെടുകയായിരുന്നു. അബ്ദുല്‍ നാസറാണ് മരണവിവരം വീട്ടിലറിയിച്ചത്. ഒരു വര്‍ഷത്തോളമായി ന്യൂസിലാന്റിലാണ് ആന്‍സി. ആക്രമണത്തനു ശേഷം 9 ഇന്ത്യക്കാരെ കാണാനില്ലെന്നു ന്യൂസിലന്റ്ിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്‌ലി അറിയിച്ചിരുന്നു. കരിപ്പാക്കുളം അലി ബാവയാണ് ആന്‍സിയുടെ പിതാവ്.

RELATED STORIES

Share it
Top