World

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും; വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്

ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്.

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും; വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും വര്‍ഷങ്ങളായി അവിടെ നികുതി അടയ്ക്കുന്നുണ്ടെന്നും റിപോര്‍ട്ട്. ട്രംപിന്റെ നികുതി രേഖകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ചൈനീസ് ബന്ധം പുറത്ത് വന്നത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.

ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്. 2013 മുതല്‍ 2015 വരെ ഇതിനായി രാജ്യത്ത് 1.38 കോടി (188,561 ഡോളര്‍) യോളം നികുതി അടച്ചിട്ടുണ്ട്. ബ്രിട്ടനിലും അയര്‍ലന്‍ഡിലും ട്രംപിന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും നികുതി രേഖകള്‍ കാണിക്കുന്നു.

ട്രംപിന്റെ വിദേശ അക്കൗണ്ടുകളിലൂടെ എത്രമാത്രം പണം നീങ്ങിയെന്ന് നികുതി രേഖകള്‍ കാണിക്കുന്നില്ലെങ്കിലും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭാഗങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആഭ്യന്തര റവന്യൂ സേവന വിഭാഗം അനുശാസിക്കുന്നുണ്ട്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റ് ചൈനയില്‍ നിന്ന് കുറഞ്ഞ തുകയാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അക്കൗണ്ടുള്ള ചൈനീസ് ബാങ്കിന്റെ പേര് നല്‍കാന്‍ ട്രംപിന്റെ കമ്പനി വിസമ്മതിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. 'അമേരിക്കയില്‍ ഓഫീസുകളുള്ള ഒരു ചൈനീസ് ബാങ്കില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണിത്. ഏഷ്യയിലെ ബിസിനസ് സാധ്യതകള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് തുറന്നത്. 'ട്രംപ് ഓര്‍ഗനൈസേഷന്‍ അഭിഭാഷകന്‍ അലന്‍ ഗാര്‍ട്ടന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it