- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം വിരുദ്ധ സംഘത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍
വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍, ന്യൂയോര്‍ക്കിലെ മുസ്‌ലിം സമുദായങ്ങളില്‍ സ്റ്റീവന്‍ എമേഴ്‌സണും ഇന്‍വെസ്റ്റിഗേറ്റീവ് പ്രോജക്റ്റ് ഓണ്‍ ടെററിസം (ഐപിടി)യും നടത്തിയ വിവേചനപരമായ നിരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക്: മുസ്‌ലിം വരുദ്ധ സംഘമായ ഐപിടി (Investigative Project on Terrorism) അമേരിക്കന്‍ മുസ്‌ലിം ഗ്രൂപ്പുകളില്‍ ചാരപ്പണി നടത്തി ഫെഡറല്‍, ക്രിമിനല്‍, പൗരാവകാശ നിയമങ്ങള്‍ ലംഘിച്ചോ എന്ന് അന്വേഷിക്കാന്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ യുഎസ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍, ന്യൂയോര്‍ക്കിലെ മുസ്‌ലിം സമുദായങ്ങളില്‍ സ്റ്റീവന്‍ എമേഴ്‌സണും ഇന്‍വെസ്റ്റിഗേറ്റീവ് പ്രോജക്റ്റ് ഓണ്‍ ടെററിസം (ഐപിടി)യും നടത്തിയ വിവേചനപരമായ നിരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ആവശ്യപ്പെട്ടു.
'നമ്മള്‍ വിശുദ്ധ റമദാന്‍ മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍, നമ്മുടെ മുസ്ലീം സമുദായങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഇസ്ലാമോഫോബിയയ്‌ക്കെതിരെയും എല്ലാത്തരം വെറുപ്പിനെതിരെയും നിലകൊള്ളുകയും ചെയ്യേണ്ടത് എന്നത്തേക്കാളും പ്രധാനമാണ്'- ജെയിംസ് പറഞ്ഞു.
'വിദ്വേഷത്തിന് നമ്മള്‍ വഴങ്ങികൊടുക്കില്ല, നമ്മള്‍ പക്ഷപാതിത്വം കാണിക്കുകയില്ല, ഇസ്‌ലാമോഫോബിയ വളര്‍ത്തുകയുമില്ല എന്ന് ഞാന്‍ വ്യക്തമായി പറയട്ടെ'-ലെറ്റിഷ്യ ജയിംസ് പറഞ്ഞു.