World

15 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു ഓപ്പര്‍ച്ച്യൂനിറ്റി റോവര്‍ നിശ്ചലമായി

15 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു ഓപ്പര്‍ച്ച്യൂനിറ്റി റോവര്‍ നിശ്ചലമായി
X

കാലിഫോര്‍ണിയ: ചൊവ്വയിലെ ജലസാന്നിധ്യത്തെകുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച ഓപ്പര്‍ച്ച്യൂനിറ്റി റോവര്‍ നിശ്ചലമായി. 2004 ജനുവരിയില്‍ ചൊവ്വയിലിറങ്ങിയ ഓപ്പര്‍ച്ച്യൂനിറ്റി റോവര്‍ ഇതിനകം 45 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചൊവ്വയെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്ത ശേഷമാണ് നിശ്ചമലമാവുന്നത്. 2018 ജൂണ്‍ 10നാണ് ഭൂമിയുമായി ഏറ്റവും ഒടുവില്‍ ആശയവിനിമയം നടത്തിയത്. ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റാണ് പ്രവര്‍ത്തനം നിലക്കാന്‍ കാരണമായത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പര്‍ച്ച്യൂനിറ്റി റോവറിനു മുകളില്‍ പൊടിക്കാറ്റടിച്ചതുമൂലം സൗരോര്‍ജം സ്വീകരിക്കുന്നതിനു തടസ്സം നേരിടുകയായിരുന്നു. ഇതോടെ ചാര്‍ജ് തീരുകയും പതിയെ പ്രവര്‍ത്തനം നിലക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it