World

ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തില്ല; ബ്രിട്ടീഷ് കോടതി വിധിയെ സ്വാഗതം ചെയ്ത് എഡ്വേഡ് സ്‌നോഡന്‍

അതീവ സുരക്ഷാ തടവറയിലുള്ള ഏകാന്തതടവ് അസാഞ്ചിന് വിധിച്ചാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യാനിടയുണ്ടെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.

ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തില്ല; ബ്രിട്ടീഷ് കോടതി വിധിയെ സ്വാഗതം ചെയ്ത് എഡ്വേഡ് സ്‌നോഡന്‍
X

ലണ്ടൻ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്താനാകില്ലെന്ന ബ്രിട്ടീഷ് കോടതി വിധിയെ സ്വാഗതം ചെയ്ത് എഡ്വേഡ് സ്‌നോഡന്‍. ഇതോടെ എല്ലാം അവസാനിക്കട്ടെ എന്നായിരുന്നു വിധിവന്ന ശേഷം സ്‌നോഡന്റെ പ്രതികരണം. ചാരവൃത്തി ആരോപിച്ച് ജൂലിയന്‍ അസാഞ്ചിനെ 175 വര്‍ഷം തടവുശിക്ഷയ്ക്കായി അമേരിക്കയിലേക്ക് നാടുകടത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ തടവറയിലുള്ള ഏകാന്തതടവ് അസാഞ്ചിന് വിധിച്ചാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യാനിടയുണ്ടെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. അസാഞ്ച് കടുത്ത മാനസിക പ്രശ്‌നങ്ങളും ശ്വാസം മുട്ടലും അനുഭവിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതായും കോടതി അറിയിച്ചു. 18ലധികം കുറ്റകൃത്യങ്ങളാണ് അസാഞ്ചിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതിന് 175 വര്‍ഷം തടവാണ് അസാഞ്ചിന് അമേരിക്കൻ കോടതി വിധിച്ചത്.

ഇന്റര്‍നെറ്റ് സെര്‍വറിലെ വിവരങ്ങളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ അമേരിക്ക ചോര്‍ത്തുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട സ്‌നോഡനും അമേരിക്കയില്‍ നിന്ന് കടുത്ത ഭീഷണി നേരിട്ടിരുന്നു. അസാഞ്ച് കേസില്‍ ബ്രിട്ടീഷ് കോടതിയുടെ വിധിയറിഞ്ഞശേഷം, റഷ്യയില്‍ നിന്ന് സ്‌നോഡന്‍ ആശ്വാസം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.

ജൂലിയന്‍ അസാഞ്ചിലെ അമേരിക്കയിലേക്ക് നാടുകടത്തുന്നതിനെ ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചിരുന്നു. ആസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചിന് മാപ്പുകൊടുക്കാന്‍ യുഎന്‍ ഇടപെട്ട് ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ അസാഞ്ചിനെതിരെയുള്ള പ്രതികാര നടപടികള്‍ കടുപ്പിക്കാനാണ് അമേരിക്ക നീക്കം നടത്തിവന്നത്. അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും യുഎസ് സൈനീക രേഖകള്‍ വിക്കീലീക്ക്സില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അസാഞ്ച് അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്.

Next Story

RELATED STORIES

Share it