World

ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് മൂന്നാം സ്ഥനത്ത്

ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ  രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് മൂന്നാം സ്ഥനത്ത്
X

കുവൈത്ത് സിറ്റി: ലോക ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത്

മൂന്നാം സ്ഥനത്ത്. ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കാലാവസ്ഥ നിരീക്ഷണ സംഘടനയാണു ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.

2016 ജൂലായ് 21 നു കുവൈത്തിലെ മരുപ്രദേശമായ മുത്തര്‍ബയിലാണു ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപ നിലയില്‍ ഒന്നായ 53.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇത് ഏഷ്യയിലെ ഒന്നാമത്തെയും ലോക ചരിത്രത്തിലെ മൂന്നാമത്തെയും ഉയര്‍ന്ന താപനിലയാണ്.

കാലിഫോര്‍ണ്ണിയയിലെ കിഴക്കന്‍ മരുപ്രദേശത്ത് 1913ല്‍ രേഖപ്പെടുത്തിയ 56.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ലോക ചരിത്രത്തില്‍ ഇന്നേ വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപ നില. 1931 ല്‍ ടൂണീഷ്യന്‍ മരുപ്രദേശത്ത് രേഖപ്പെടുത്തിയ 55 ഡിഗ്രി സെല്‍ഷ്യസ് ആണു ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപ നില. ഇതിനു തോട്ടു പിന്നാലെയാണു കുവൈത്ത് സ്ഥാനത്തെത്തിയത്. എന്നാല്‍ മുക്കാല്‍ നൂറ്റാണ്ടിനു ശേഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കുവൈത്തില്‍ ആണ്. ഈ മാസം കുവൈത്തിലെ മുത്തര്‍ബ പ്രദേശത്ത് 52 ഡിഗ്രി സെല്‍ഷ്യസ് ചൂടു രേഖപ്പെടുത്തിയിരുന്നു. ഇത് ആ ദിവസത്തെ ലോകത്തെ ഏറ്റവും ഉയര്‍ന്ന താപ നിലയായിരുന്നു.

Next Story

RELATED STORIES

Share it