കുല്‍ഭൂഷന്‍ ജാദവിനെതിരേ വ്യക്തമായ തെളിവുണ്ടെന്നു പാകിസ്ഥാന്‍

X
JSR8 Feb 2019 6:41 PM GMT
ലണ്ടന്‍: ഇന്ത്യക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു പാകിസ്ഥാനില്‍ പിടിയിലായി വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷന്‍ ജാദവിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നു പാകിസ്ഥാന്‍. ബ്രിട്ടനില്‍ നടന്ന പരിപാടിയിലാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്. കുല്‍ഭൂഷന്‍ ജാദവ് പാകിസ്ഥാനില്‍ നടത്തിയ വിദ്വംസക പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ തെളിവുകളുണ്ട്. ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജാദവ് ഈ കുറ്റങ്ങള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഈ വരുന്ന 19നു ഈ തെളിവുകള്‍ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര കോടതിയില്‍ സമര്‍പിക്കും- ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
Next Story