വൃക്കക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം; വീണ്ടും വിഡ്ഢിത്തവുമായി ട്രംപ്

വൃക്കക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം; വീണ്ടും വിഡ്ഢിത്തവുമായി ട്രംപ്

വാഷിങ്ടണ്‍: മനുഷ്യ ഹൃദയത്തില്‍ വൃക്കക്ക് പ്രത്യേക സ്ഥാനമുണ്ടെന്നു യുഎസ് പ്രസിഡന്റ് ട്രംപ്. വൃക്ക ചികില്‍സയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒപ്പിട്ട ശേഷം സംസാരിക്കവെയാണ് ട്രംപ് വിഡ്ഢിത്തം വിളമ്പിയത്. ട്രംപിന്റെ പ്രസംഗത്തെ തുടര്‍ന്നു വ്യാപക ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏകദേശം രണ്ടു മില്ല്യണ്‍ ആളുകളാണ് ഇതിനികം ട്രംപിന്റെ പ്രസംഗം കണ്ടത്.

എന്നാല്‍ വൃക്കയുടെ പ്രധാന്യം മനസ്സിലാക്കി തരാനാണ് ട്രംപ് അത്തരത്തില്‍ പ്രസംഗിച്ചതെന്ന വാദവുമായി ട്രംപ്് അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും ബാലിശമായതും വിഡ്ഢിത്തം നിറഞ്ഞതുമായ പ്രസ്താവനകള്‍ നേരത്തെയും ട്രംപ് നടത്തിയിരുന്നു.

RELATED STORIES

Share it
Top