World

വിലക്ക് നീക്കി; ഇന്ത്യക്കാര്‍ക്കും ശ്രീലങ്കയില്‍ ഓണ്‍ അറൈവല്‍ വിസ

വിലക്ക് നീക്കി; ഇന്ത്യക്കാര്‍ക്കും ശ്രീലങ്കയില്‍ ഓണ്‍ അറൈവല്‍ വിസ
X

കൊളംബോ: ഇൗ സ്റ്റർ ദിനത്തിലെ ആക്രമണത്തെ തുടർന്ന് മന്ദ​ഗതിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായ് 'ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍' ഇന്ത്യയെയും ചൈനയെയും ഉള്‍പ്പെടുത്തി ശ്രീലങ്ക. അക്രമണത്തെ തുടർന്ന് 39 രാജ്യങ്ങളിലെ പൗരന്മാർക്ക് 'ഓണ്‍ അറൈവല്‍' വിസ നൽകാനുള്ള പദ്ധതി ഏപ്രില്‍ മുതല്‍ ശ്രീലങ്ക താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇൗ പദ്ധതിയാണ് ആ​ഗസ്ത് ഒന്നുമുതൽ ശ്രീലങ്കൻ സർക്കാർ പുനരുജ്ജീവിപ്പിക്കുന്നത്. ഇന്ത്യയും ചൈനയും നേരത്തെ ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. നിരവധി യൂറോപ്യന്‍ രാജ്യങ്ങളെ വിസ ഫീസില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും തീരുമാനം നടപ്പാക്കുന്നത് വൈകുകയായിരുന്നുവെന്ന് ചൊവ്വാഴ്ച ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കവേ ടൂറിസം മന്ത്രി ജോൺ അമരതുംഗെ പറഞ്ഞു.

തായ്ലാന്‍ഡ്, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, യുകെ, യുഎസ്, ജപ്പാന്‍, ആസ്ത്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, കംമ്പോഡിയ തുടങ്ങിയ രാജ്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 10 രാജ്യങ്ങൾക്കാണ് നിലവിൽ പദ്ധതി ഉപയോ​ഗപ്പെടുത്താനാവുക. ഇതിൽ ഇന്ത്യയുമുണ്ട്.

2019ലെ ആദ്യ മൂന്ന് മാസങ്ങളിൽ 7,40,600 വിദേശ വിനോദ സഞ്ചാരികളാണ് ശ്രീലങ്കയിലെത്തിച്ചേര്‍ന്നത്. ഏകദേശം 450,000 ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം ശ്രീലങ്ക സന്ദര്‍ശിച്ചത്. ഈ വര്‍ഷമത് ഒരു ദശലക്ഷം കടക്കുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it