World

ഇന്ത്യയിലേക്കുള്ള എല്ലാ പാതകളും അടച്ചിടുന്നത് പരിഗണനയിലെന്ന് പാകിസ്താന്‍

'മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തീകരിക്കും' എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ ട്വീറ്റ് ചെയ്തത്.

ഇന്ത്യയിലേക്കുള്ള എല്ലാ പാതകളും അടച്ചിടുന്നത് പരിഗണനയിലെന്ന് പാകിസ്താന്‍
X

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് ഉള്‍പ്പെടെയുള്ള എല്ലാ പാതകളും അടച്ചിടുന്ന കാര്യം പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പരിഗണനയിലാണെന്ന് പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസയ്ന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അഫ്ഗാനിസ്താനിലേക്ക് പാകിസ്താനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരത്തിനു റോഡ് മാര്‍ഗം ഉപയോഗിക്കുന്നതു തടയുന്ന കാര്യവും പരിഗണനയിലാണ്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഇതിനു പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്ന് മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തീകരിക്കും' എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ ട്വീറ്റ് ചെയ്തത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ രണ്ട് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചിട്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ബലാക്കോട്ട് ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലൈ 16നാണ് പാകിസ്താന്‍ തുറന്നത്.


Next Story

RELATED STORIES

Share it