കിഴക്കന്‍ പ്രവിശ്യാ ഫ്രറ്റേണിറ്റി ഫെസ്റ്റ്; ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 22ന് ജുബൈലില്‍
ദമ്മാം: സൗഹൃദം ആഘോഷിക്കൂ പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം ഒരു മാസമായി കിഴക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫെബ്രുവരി 22ന് ജുബൈല്‍ മറാഫിഖ് ബീച്ച് ക്യാംപില്‍ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ മലയാളത്തനിമയും കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളും വിളിച്ചോതുന്ന കലാകായിക, സാംസ്‌കാരിക പരിപാടികളായ കോല്‍ക്കളി, ഒപ്പന, നാടന്‍ പാട്ട്, കവിത തുടങ്ങിയവ അരങ്ങേറും. കേരള രുചിക്കൂട്ടുകള്‍ അനുഭവ ഭേദ്യമാക്കുന്ന ഭക്ഷ്യമേളയും പായസം പാചക മല്‍സരവും ഗ്രാമീണ തട്ടുകടകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് ചിത്രരചനാ മല്‍സരം, ടാലന്റ് എക്‌സിബിഷന്‍, സൗഹൃദ വടംവലി എന്നിവയും പരിപാടിയെ ആകര്‍ഷകമാക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരെ ആദരിക്കും. പ്രവാസത്തിന്റെ ഏകാന്തതയില്‍ സൗഹൃദം ആഘോഷമാക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 50 942 1019, 056 152 4418 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
RELATED STORIES
സൂപ്പര്‍ ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍...
6 Sep 2024 5:13 AM GMT'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില്‍ പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്‍ജന്റീനന്‍ ടീം കേരളത്തില്‍ കളിക്കും; നവംബറില്‍ കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT