World

വ്യായാമം ഉന്മേഷവും ചിന്താശേഷിയും മെച്ചപ്പെടുത്തുമെന്ന് ഫിറ്റ്‌നസ് വിദഗ്ധര്‍

നേരത്തെ വാര്‍ധക്യത്തില്‍ വ്യായാമം ശീലമാക്കുന്നത് 25 കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വ്യായാമം ഉന്മേഷവും ചിന്താശേഷിയും മെച്ചപ്പെടുത്തുമെന്ന് ഫിറ്റ്‌നസ് വിദഗ്ധര്‍
X
ദിവസേനയുള്ള വ്യായാമം ആരോഗ്യവും ഉന്മേഷവും മാത്രമല്ല ചിന്താശേഷിയും മെച്ചപ്പെടുത്തുമെന്ന് ഫിറ്റ്‌നസ് വിദഗ്ധരുടെ കണ്ടെത്തല്‍. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേര്‍ണലായ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് എയ്‌റോബിക് വ്യായാമം ദിവസവും ചെയ്യുന്നത് മനുഷ്യന്റെ ചിന്താശേഷി കൂട്ടുമെന്ന് പറയുന്നത്.

20 നും 67 നും ഇടയില്‍ പ്രായമുളളവരില്‍ എയ്‌റോബിക് വ്യായാമം ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും രണ്ടു ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ എയ്‌റോബിക് വ്യായാമം ചെയ്തവര്‍ക്ക് 10-20 വയസ്സുകാരുടേതിന് സമാനമായ ചിന്താശേഷിയുള്ളതായി കണ്ടെത്തി. വ്യായാമം ചെയ്തവര്‍ക്ക് ശാരീരിക ഉന്മേഷത്തോടൊപ്പം ചിന്താശേഷിയിലും മാറ്റം വന്നതായി കണ്ടെത്തി, പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ യാക്കബ് സ്‌റ്റേണ്‍ പറഞ്ഞു.

നേരത്തെ വാര്‍ധക്യത്തില്‍ വ്യായാമം ശീലമാക്കുന്നത് 25 കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it