World

ലോകത്ത് കൊവിഡ് ബാധിതര്‍ 21 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,400 മരണം

ആകെ 6,44,089 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 48,708 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 5,66,852 പേര്‍ ചികില്‍സയിലാണ്.

ലോകത്ത് കൊവിഡ് ബാധിതര്‍ 21 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,400 മരണം
X

വാഷിങ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്കെത്തുന്നു. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം 185 രാജ്യങ്ങളിലായി 20,83,304 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചത്. 1,34,616 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 51,142 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 14,38,338 പേര്‍ ചികില്‍സയിലാണ്. 5.10 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. ലോകത്തെയാകെ ഞെട്ടിച്ച് അമേരിക്കയില്‍ കൊവിഡ് ബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണം കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,459 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 28,529 ആയി ഉയര്‍ന്നു.

ആകെ 6,44,089 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 48,708 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 5,66,852 പേര്‍ ചികില്‍സയിലാണ്. 13,487 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ന്യൂയോര്‍ക്കില്‍ 2,14,648 പേര്‍ക്കും ന്യൂജഴ്‌സിയില്‍ 71,030 പേര്‍ക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണമെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍. ലോകരാജ്യങ്ങളുടെ പട്ടികയില്‍ 1,80,659 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുള്ള സ്‌പെയിനാണ് രണ്ടാമത്. ഇവിടെ വൈറസ് ബാധിച്ച് മരിച്ചത് 18,812 പേരാണ്. 70,853 പേര്‍ക്ക് രോഗം ഭേദമായി.

രോഗബാധിതരില്‍ രണ്ടാംസ്ഥാനം സ്‌പെയിനാണെങ്കിലും മരണനിരക്കില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇറ്റലിയാണ്. 21,645 പേര്‍ക്കാണ് വൈറസ് പിടിപെട്ട് ജീവന്‍ നഷ്ടമായത്. 38,092 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഫ്രാന്‍സില്‍ 1,47,863 പേര്‍ക്കും ജര്‍മനിയില്‍ 1,34,753 പേര്‍ക്കുമാണ് കൊവിഡ് ബാധയുള്ളത്. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ യഥാക്രമം 17,167, 3,804 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 98,476 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 12,868 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം പിടിച്ചുനിര്‍ത്താന്‍ ഒരുപരിധിവരെ കഴിഞ്ഞ ചൈനയില്‍ 82,341 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 3,342 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. 12,370 പേര്‍ക്ക്് രോഗബാധയുള്ള ഇന്ത്യ പട്ടികയില്‍ 20ാം സ്ഥാനത്താണ്.

Next Story

RELATED STORIES

Share it