World

ലോകത്ത് കൊവിഡ് ബാധിതര്‍ ഏഴ് കോടി കടന്നു. 24 മണിക്കുറിനിടെ 697,958 രോഗികള്‍; 12,482 മരണം

ലോകത്ത് കൊവിഡ് ബാധിതര്‍ ഏഴ് കോടി കടന്നു. 24 മണിക്കുറിനിടെ 697,958 രോഗികള്‍; 12,482 മരണം
X

വാഷിങ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടിയും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 697,958 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 71,382,016 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12,482 ആയി. ആകെ മരണസംഖ്യ 1,575,272 ആയി ഉയര്‍ന്നു. 49,583,395 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതില്‍ 106,566 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 20,198,527 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, തുര്‍ക്കി, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ, ജര്‍മനി, മെക്‌സിക്കോ, പോളണ്ട്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്.




Next Story

RELATED STORIES

Share it