World

സൗദിയില്‍ 92 പേര്‍ക്കുകൂടി കൊവിഡ്; ഹൈപര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം

അസുഖബാധിതരില്‍ ആറുപേരുടെ നില ഗുരുതരമാണ്. കൊവിഡ് 19 ബാധിച്ച് വെള്ളിയാഴ്ച മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനകം മൂന്നുപേരാണ് കൊറോണ മൂലം സൗദിയില്‍ മരിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു.

സൗദിയില്‍ 92 പേര്‍ക്കുകൂടി കൊവിഡ്; ഹൈപര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം
X

ദമ്മാം: സൗദിയില്‍ പുതുതായി 92 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു. ഇതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,104 ആയി ഉയര്‍ന്നു. ഇവരില്‍ 10 പേര്‍ പുറംരാജ്യങ്ങളില്‍നിന്നും എത്തിയവരാണ്. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 82 പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

35 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അസുഖബാധിതരില്‍ ആറുപേരുടെ നില ഗുരുതരമാണ്. കൊവിഡ് 19 ബാധിച്ച് വെള്ളിയാഴ്ച മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനകം മൂന്നുപേരാണ് കൊറോണ മൂലം സൗദിയില്‍ മരിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ഹൈപര്‍ മാര്‍ക്കറ്റുകളില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ നിയന്ത്രണം ഏര്‍പ്പടുത്തി.

സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെ അകലം പാലിക്കണം. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം 25 മുതലാണ് കണക്കാക്കുക. ഹൈപര്‍ മാര്‍ക്കറ്റുകളുടെ വലിപ്പം കണക്കാക്കി സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവും. ഹൈപര്‍ മാര്‍ക്കറ്റിനുള്ളില്‍ അകലം പാലിക്കേണ്ട അടയാളങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it