World

കൊവിഡ് ബാധ അനിയന്ത്രിതം; മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടി ഇറ്റലി

മാര്‍ച്ച് ഒമ്പതിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നുവരെയായിരുന്നു അത്. പിന്നീട് അത് ഏപ്രില്‍ 13 വരെ നീട്ടിയിരുന്നു.

കൊവിഡ് ബാധ അനിയന്ത്രിതം; മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടി ഇറ്റലി
X

റോം: കൊവിഡ് വൈറസ് ബാധ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ നീട്ടി. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മാര്‍ച്ച് ഒമ്പതിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നുവരെയായിരുന്നു അത്. പിന്നീട് അത് ഏപ്രില്‍ 13 വരെ നീട്ടിയിരുന്നു. എന്നാല്‍, കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസും കഴിയുന്തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് വൈറസ് പടരുന്നത് തടയാനും രണ്ടാംഘട്ട വ്യാപനമുണ്ടാവാതിരിക്കാനും ലോക്ക് ഡൗണ്‍ പിന്‍വലിക്കരുതെന്ന ആരോഗ്യവിദഗ്ധരും രാഷ്ട്രീയപ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, സമ്പദ്‌വ്യവസ്ഥ തകരുമെന്നതിനാല്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തണമെന്ന് ബിസിനസ് നേതാക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും ഇത് തള്ളിയാണ് ഇറ്റലി ലോക്ക് ഡൗണ്‍ വീണ്ടും ദീര്‍ഘിപ്പിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 570 പേര്‍ക്കാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ ഇവിടുത്തെ ആകെ മരണസംഖ്യ 18,849 ആയി. രാജ്യത്താകെ 1,47,577 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 30,455 പേര്‍ക്ക് രോഗം ഭേദമായി.

Next Story

RELATED STORIES

Share it