World

കൊവിഡ്: അമേരിക്കയില്‍ മരണം 81,795 ആയി; ലോകത്ത് 42.55 ലക്ഷം വൈറസ് ബാധിതര്‍

13,85,834 വൈറസ് ബാധിതരാണ് അമേരിക്കയിലുള്ളത്. 10,41,814 പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്.

കൊവിഡ്: അമേരിക്കയില്‍ മരണം 81,795 ആയി; ലോകത്ത് 42.55 ലക്ഷം വൈറസ് ബാധിതര്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വൈറസ് ബാധയ്ക്ക് ശമനമില്ല. ലോകരാജ്യങ്ങളില്‍ അമേരിക്കയാണ് കൊവിഡ് ബാധയിലും മരണനിരക്കിലും ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. പുതിയ കണക്കുകള്‍പ്രകാരം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 81,795 പേരാണ്. 13,85,834 വൈറസ് ബാധിതരാണ് അമേരിക്കയിലുള്ളത്. ലോകരാജ്യങ്ങളില്‍ ഏറിയ പങ്കും വൈറസ് ബാധ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 2,62,225 പേര്‍ക്ക് അമേരിക്കയില്‍ രോഗമുക്തി ലഭിച്ചതായാണ് കണക്ക്. 10,41,814 പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 16,484 പേരുടെ നില ഗുരുതരവുമാണ്. ലോകത്ത് ആകെ കൊവിഡ് പിടിപെട്ടിരിക്കുന്നത് 42,55,940 പേര്‍ക്കാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 3,615 പേര്‍ക്ക് രോഗം ബാധിക്കുകയും 195 പേര്‍ മരിക്കുകയും ചെയ്തു.

അതേസമയം, രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകള്‍ കണ്ടുതുടങ്ങിയെന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം ഇതോടെ 2,87,332 ആയി ഉയര്‍ന്നു. ഇതുവരെ 15,27,487 പേര്‍ക്കാണ് രോഗം ഭേദമായത്. 24,41,121 പേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്. ഇതില്‍ 46,936 പേരുടെ നില ഗുരുതരവുമാണ്.

സ്‌പെയിന്‍- 2,68,143, ലണ്ടന്‍- 2,23,060, റഷ്യ- 2,21,344, ഇറ്റലി- 2,19,814, ഫ്രാന്‍സ്- 1,77,423, ജര്‍മനി- 1,72,576, ബ്രസീല്‍- 1,69,594, തുര്‍ക്കി- 1,39,771, ഇറാന്‍- 1,09,286, ചൈന- 82,919 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ വൈറസ് ബാധിച്ചവരുടെ കണക്ക്. ഈ രാജ്യങ്ങളില്‍ രോഗംപിടിപെട്ട് മരപ്പെട്ടവര്‍ ഇപ്രകാരമാണ്. സ്‌പെയിന്‍- 26,744, ലണ്ടന്‍- 32,065, റഷ്യ- 2,009, ഇറ്റലി- 30,739, ഫ്രാന്‍സ്- 26,643, ജര്‍മനി- 7,661, ബ്രസീല്‍- 11,653, തുര്‍ക്കി- 3,841, ഇറാന്‍- 6,685, ചൈന- 4,633.

Next Story

RELATED STORIES

Share it