കൊറോണ: ചൈനയില്‍ മരണം 2,233; വൈറസ് വ്യാപനം കുറയുന്നുവെന്ന് റിപോര്‍ട്ട്
ഇറാനിലും ജപ്പാനിലും രണ്ടുപേര്‍ വീതവും ദക്ഷിണകൊറിയയിലും ഹോങ്കോങ്ങിലും ഓരോപേര്‍ വീതവും കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇറാനില്‍ അഞ്ചുപേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ബെയ്ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,233 ആയി. വെള്ളിയാഴ്ച ചൈനയിലെ ആരോഗ്യകമ്മീഷന്‍ പുറത്തുവിട്ട കണക്കാണിത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ വ്യാഴാഴ്ച 115 മരണംകൂടി റിപോര്‍ട്ട് ചെയ്തു. അതേസമയം, ചൈനയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ വലിയ കുറവുണ്ടായതായി ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മീഷന്‍ അവകാശപ്പെട്ടു. ബുധനാഴ്ച രാജ്യത്താകെ 394 പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 1,749 ആയിരുന്നുവെന്നും ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍, വൈറസ് വ്യാപനത്തില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടാവുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം പ്രവിശ്യയില്‍ 411 പുതിയ കേസുകളാണ് കണ്ടെത്തിയത്.
മൂന്നുദിവസം മുമ്പ് ഇവിടെ 349 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ ഒരുദിവസം റിപോര്‍ട്ടുചെയ്യുന്ന ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ ജനിതകപരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോള്‍ അധികൃതര്‍ കണക്കിലെടുക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇറാനില്‍ അഞ്ചുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതും രണ്ടുപേര്‍ മരിച്ച വിവരവും ആരോഗ്യമന്ത്രാലയ വക്താവ് കനുഷ് ജഹന്‍പുര്‍ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരുന്ന രണ്ടുപേരാണ് മരിച്ചത്. എന്നാല്‍, ഇവരുടെ മരണകാരണത്തില്‍ സംശയം നിലനില്‍ക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
ഇറാനിലും ജപ്പാനിലും രണ്ടുപേര്‍ വീതവും ദക്ഷിണകൊറിയയിലും ഹോങ്കോങ്ങിലും ഓരോപേര്‍ വീതവും കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇറാനില്‍ അഞ്ചുപേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ വൈറസ് ബാധിച്ചുള്ള ആദ്യമരണമാണ് ഇറാനിലേത്. രാജ്യത്തൊട്ടാകെ 74,987 പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യുന്നത് ജപ്പാന്‍ യോക്കോഹാമയില്‍ തടഞ്ഞിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലും ദക്ഷിണകൊറിയയിലുമാണ്. കൊറിയയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം വ്യാഴാഴ്ചയോടെ 104 ആയിട്ടുണ്ട്.
63 വയസ്സുള്ള ആളാണ് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ജപ്പാനില്‍ തടഞ്ഞിട്ട കപ്പലില്‍ വൈറസ് പടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേര്‍ ബുധനാഴ്ച മരിച്ചിരുന്നു. 80 വയസ്സിനുമുകളില്‍ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 3,700 പേരില്‍ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. വൈറസ് ബാധയില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം ബുധനാഴ്ച വിട്ടയച്ചിരുന്നു. കപ്പലിലെ എട്ട് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT