World

കൊവിഡ് വ്യാപനം രൂക്ഷം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഓസ്ട്രിയ

കൊവിഡ് വ്യാപനം രൂക്ഷം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഓസ്ട്രിയ
X

വിയന്ന: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഓസ്ട്രിയ. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് ലോക്ക് ഡൗണായിരിക്കുമെന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷെല്ലന്‍ബര്‍ഗാണ് പ്രഖ്യാപിച്ചത്. 20 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍. വാക്‌സിനെടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചാന്‍സിലര്‍ പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ തോത് വിലയിരുത്തി തീരുമാനമെടുക്കുമെന്ന് ഷെല്ലന്‍ബര്‍ഗ് വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ പുനസ്ഥാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഓസ്ട്രിയ. നേരത്തെ വാക്‌സിനെടുക്കാത്തവര്‍ക്ക് മാത്രമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ബാധകമാക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ നാലാമത്തെ സമ്പൂര്‍ണ ലോക്ക് ഡൗണാണ് ഓസ്ട്രിയ നടപ്പാക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാസങ്ങളോളം ബോധവല്‍ക്കരണം നടത്തിയിട്ടും ആളുകളില്‍ പലരും വാക്‌സിന്‍ കൃത്യമായി എടുക്കാന്‍ തയ്യാറായിട്ടില്ല.

അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിനെടുക്കല്‍ നിയമപരമായ ആവശ്യകതയാക്കും. ഞങ്ങള്‍ക്ക് അഞ്ചാമത്തെ തരംഗം ആവശ്യമില്ല. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു റിസോര്‍ട്ടില്‍ ഓസ്ട്രിയയിലെ ഒമ്പത് പ്രവിശ്യകളിലെ ഗവര്‍ണര്‍മാരെ കണ്ടതിന് ശേഷം ഷാലെന്‍ബെര്‍ഗ് പറഞ്ഞു. രാഷ്ട്രീയ ശക്തികള്‍, ദുര്‍ബലമായ വാക്‌സിനേഷന്‍ എതിരാളികള്‍, വ്യാജവാര്‍ത്തകള്‍ എന്നിവ കാരണം നിരവധി പേര്‍ വാക്‌സിനെടുക്കാന്‍ തയ്യാറായില്ലെന്നും ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it