World

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; മധ്യസ്ഥ നീക്കവുമായി ചൈന

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; മധ്യസ്ഥ നീക്കവുമായി ചൈന
X

ബീജിങ്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം നീളുന്ന സാഹചര്യത്തില്‍ മധ്യസ്ഥ നീക്കവുമായി ചൈന. സമാധാന ചര്‍ച്ചകള്‍ക്കായി പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കുമെന്ന് ചൈന അറിയിച്ചു. എണ്ണ വിതരണം പുനസ്ഥാപിക്കാന്‍ നടപടി വേണമെന്നും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് ചൈനയുടെ ആവശ്യം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപ്പെടാന്‍ ചൈന തയ്യാറാണെന്നും മിഡില്‍ ഈസ്റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിന്‍ വ്യക്തമാക്കി.

ആറാം ദിവസവും സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ചൈന മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം ആക്രമണം വ്യാപിക്കുകയും ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന യുഎസ് അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടല്‍.

Next Story

RELATED STORIES

Share it