വിവാഹാഘോഷം നടക്കവെ ഹോട്ടലിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു 15 മരണം
മേഖലയില്‍ അഞ്ചു ദിവസമായി കനത്ത മഴ തുടരുകയാണെന്നും ഇതാണ് മണ്ണിടിച്ചിലിനു കാരണമായതെന്നും ദുരന്തനിവാരണ സേനാ തലവന്‍ പറഞ്ഞു.

X
JSR28 Jan 2019 6:47 AM GMT
ലിമ: പെറുവിലെ അബാന്‍കയില്‍ വിവാഹാഘോഷം നടക്കുന്ന ഹോട്ടലിനു മുകളിലേക്കുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു. 32 പേര്‍ക്കു പരിക്കേറ്റതായും ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഘ്യ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദമ്പതകള്‍ സുരക്ഷിതരാണ്. നൂറുകണക്കിനു ആളുകളാണ് ഹോട്ടലില്‍ വിവാഹാഘോഷത്തില്‍ പങ്കെടുത്തിരുന്നത്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നു ഹോട്ടലിന്റെ മതിലുകള്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്നു അബാന്‍ക മേയര്‍ എവറിസ്റ്റോ റാമോസ് പറഞ്ഞു. മേഖലയില്‍ അഞ്ചു ദിവസമായി കനത്ത മഴ തുടരുകയാണെന്നും ഇതാണ് മണ്ണിടിച്ചിലിനു കാരണമായതെന്നും ദുരന്തനിവാരണ സേനാ തലവന്‍ പറഞ്ഞു.
Next Story