Photo Stories

കാബൂളിനെ നടുക്കിയ വിമാനത്താവളത്തിന് പുറത്തെ സ്‌ഫോടന ദൃശ്യങ്ങള്‍ (ചിത്രങ്ങളിലൂടെ)

ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിനിടയില്‍ സ്‌ഫോടനമുണ്ടായത്.

കാബൂളിനെ നടുക്കിയ വിമാനത്താവളത്തിന് പുറത്തെ സ്‌ഫോടന ദൃശ്യങ്ങള്‍ (ചിത്രങ്ങളിലൂടെ)
X

കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ടസ്‌ഫോടനങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ ദിനം പ്രതി ആയിരങ്ങളാണ് രാജ്യംവിടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തുന്നത്. ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിനിടയില്‍ സ്‌ഫോടനമുണ്ടായത്.

വന്‍ തോതില്‍ ഒഴിപ്പിക്കല്‍ നടക്കുന്ന അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ വ്യാഴാഴ്ച നടന്ന ഒരു 'സങ്കീര്‍ണ്ണമായ ആക്രമണത്തില്‍' അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ജീവഹാനി ഉണ്ടാക്കിയതായി പെന്റഗണ്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് താലിബാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഇതുവരെ പരിക്കേറ്റ 60 പേരെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയതായി എമര്‍ജന്‍സി ഹോസ്പിറ്റല്‍ ട്വിറ്ററില്‍ അറിയിച്ചു.

ഒരു സ്‌ഫോടനം വിമാനത്താവളത്തിന്റെ ആബി ഗേറ്റിന് സമീപവും മറ്റൊന്ന് അടുത്തുള്ള ബാരണ്‍ ഹോട്ടലിന് സമീപവുമാണ് നടന്നതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ആബി ഗേറ്റിലുണ്ടായത് ഉഗ്രസ്‌ഫോടനമാണ്. ഇതിലാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിനു പിന്നാലെ ഹാമിദ് കര്‍സായി വിമാനത്താവളത്തില്‍നിന്നു പുക ഉയരുന്നു


സ്‌ഫോടനത്തില്‍ പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ ആശുപത്രി ജീവനക്കാര്‍ ആശപത്രിയിലേക്ക് കൊണ്ടുവരുന്നു.

രാജ്യംവിടാന്‍ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് തടിച്ച് കൂടിയ അഫ്ഗാനികള്‍ തങ്ങളുടെ രേഖകള്‍ വിദേശസേനയെ ഉയര്‍ത്തിക്കാണിക്കുന്നു.

പരിക്കേറ്റ യുവാവിനെ കാറില്‍നിന്ന് പുറത്തെടുക്കാന്‍ സഹായിക്കുന്ന ആശുപത്രി ജീവനക്കാരന്‍

യുഎസ്, ബ്രിട്ടീഷ് സൈനികര്‍ തമ്പടിച്ച ആബെ കവാടത്തിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. മേഖലയില്‍ ആക്രമണ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

നിരവധി പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സഫോടനത്തില്‍ പരിക്കേറ്റ യുവാവിനെ സ്ട്രക്ചറില്‍ ആശുപത്രിയിലെത്തിക്കുന്ന യുവാക്കള്‍







Next Story

RELATED STORIES

Share it