News

മന്നാനീസ് അസോസിയേഷന്‍ സ്വാതന്ത്ര്യദിന സന്ദേശസദസ് സംഘടിപ്പിച്ചു

മന്നാനീസ് അസോസിയേഷന്‍ സ്വാതന്ത്ര്യദിന സന്ദേശസദസ് സംഘടിപ്പിച്ചു
X

വര്‍ക്കല: മന്നാനിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ മന്നാനീസ് അസോസിയേഷന്‍ സ്‌റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സന്ദേശ സദസ്സ് (വെബിനാര്‍) സംഘടിപ്പിച്ചു.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മന്നാനിയ്യ ചെയര്‍മാനുമായ ഉസ്താദ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അങ്കമാലി എം എം ബാവാ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍റഹ്മാന്‍ മന്നാനി അഞ്ചല്‍, ബാദുഷ മന്നാനി വട്ടപറമ്പ്, ഷാജഹാന്‍ മന്നാനി അമ്പലംകുന്ന്, ഷംസുദ്ദീന്‍ മന്നാനി ചക്കമല, ഷഹീറുദ്ദീന്‍ മന്നാനി ചടയമംഗലം, നാസിമുദ്ദീന്‍ മന്നാനി വേങ്ങോട്, അബ്ദുല്‍ അഹദ് മന്നാനി വെട്ടൂര്‍, ഹാഫിസ് ഇര്‍ഷാദ് മന്നാനി ചിറ്റുമൂല, മന്‍സൂര്‍ മന്നാനി പെരിങ്ങമ്മല, അബൂഷഹ്മാന്‍ മന്നാനി വിഴിഞ്ഞം തുടങ്ങി മന്നാനീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളും, താലൂക്ക്, ജിസിസി ഘടകം, മലബാര്‍ ഘടകം പ്രതിനിധികളും നിരവധി പണ്ഡിത നേതൃത്വങ്ങളും പങ്കെടുത്തു.

Next Story

RELATED STORIES

Share it