പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച യുവമോര്‍ച്ച എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്് അറസ്റ്റില്‍
പുതുവൈപ്പ് ഗ്രീന്‍ ലെയ്ന്‍ പള്ളത്ത് ഹൗസില്‍ നിതിന്‍ പള്ളത്ത് (30) ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.
കൊച്ചി: പ്രകടനത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച യുവമോര്‍ച്ച എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്് അറസ്റ്റില്‍. പുതുവൈപ്പ് ഗ്രീന്‍ ലെയ്ന്‍ പള്ളത്ത് ഹൗസില്‍ നിതിന്‍ പള്ളത്ത് (30) ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരി മല കര്‍മ്മ സമിതിയുടെ പ്രകടനത്തിനിടെ ഈ മാസം രണ്ടിന് കാളമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. റോഡ് ഉപരോധം നടത്തിയവരെ പോലീസ് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനിടെ നിതിന്റെ നേതൃത്വത്തില്‍ നാലു പേരടങ്ങുന്ന സംഘം വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. കൊച്ചി സിറ്റി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ഉണ്ണിക്കാണ് മര്‍ദ്ദനമേറ്റത്. എസ്‌ഐ ശ്യാംകുമാറിന്റെ ന നേതൃത്വത്തിലാണു നിതിനെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണു കേസ്. മറ്റു മൂന്നു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി പോലീസ് പറഞ്ഞു.
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT