Kerala

ഭാര്യവീട്ടില്‍ യുവാവ് മരിച്ച സംഭവം: ഭാര്യയെയും ബന്ധുക്കളെയും നുണപരിശോധനയ്ക്ക് വിധേയമാക്കും

2015 ജൂണ്‍ മാസത്തില്‍ ഭാര്യവീട്ടില്‍ മരണപ്പെട്ട തലക്കുളത്തൂര്‍ മങ്കരംകണ്ടി മീത്തല്‍ പ്രജീഷിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് പ്രഭാകരന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യ സുനിതയെയും അഞ്ചുബന്ധുക്കളെയും നുണപരിശോധയ്ക്ക് വിധേയമാക്കുന്നത്.

ഭാര്യവീട്ടില്‍ യുവാവ് മരിച്ച സംഭവം: ഭാര്യയെയും ബന്ധുക്കളെയും നുണപരിശോധനയ്ക്ക് വിധേയമാക്കും
X

പയ്യോളി: ഭാര്യവീട്ടില്‍വച്ച് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ഭാര്യയെയും ബന്ധുക്കളെയും നുണപരിശോധനയ്ക്ക് വിധേയമാക്കും. 2015 ജൂണ്‍ മാസത്തില്‍ ഭാര്യവീട്ടില്‍ മരണപ്പെട്ട തലക്കുളത്തൂര്‍ മങ്കരംകണ്ടി മീത്തല്‍ പ്രജീഷിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് പ്രഭാകരന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യ സുനിതയെയും അഞ്ചുബന്ധുക്കളെയും നുണപരിശോധയ്ക്ക് വിധേയമാക്കുന്നത്. 2015 ജൂണ്‍ നാലിനാണ് ഭാര്യ സുനിതയുടെ ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാനായി ഓമശ്ശേരി കൂത്തംപറമ്പ് ലക്ഷംവീട് കോളനിയിലെ ഭാര്യവീട്ടിലേക്ക് പ്രജീഷ് പോയത്.

വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യവീട്ടില്‍ കഴിയുകയായിരുന്ന പ്രജീഷിനെ പിന്നീട് എട്ടിന് അസുഖം കാരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരമാണ് പ്രജിഷിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. അസുഖവിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ബന്ധുക്കളോട് ഐസിയുവിലാണെന്ന് അറിയിച്ചതിനാല്‍ പ്രജീഷിനെ കാണാന്‍ കഴിഞ്ഞതുമില്ല. പിന്നീട് പ്രജീഷിന്റെ മരണവിവരമാണ് സുനിതയുടെ സഹോദരന്‍ വിളിച്ചറിയിച്ചത്. വിവാഹസല്‍ക്കാരം കഴിഞ്ഞ് നിരവധിപേര്‍ വീട്ടിലുണ്ടായിരുന്നെന്നും രാത്രി കിടക്കുന്നതിനിടയില്‍ പ്രജീഷിന്റെ കാല്‍തട്ടി നോക്കിയപ്പോള്‍ നെഞ്ചില്‍ കൈവച്ച് കരയുകയായിരുന്നുവെന്നുമാണ് ഭാര്യ സുനിത പറഞ്ഞത്.

എന്നാല്‍, പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പ്രജീഷിന്റെ മരണകാരണം തൂങ്ങിമരണമാണെന്ന് വ്യക്തമായി. മൊഴികളിലെ വൈരുധ്യം അന്വേഷണത്തില്‍ ബോധ്യമായതിനെത്തതുടര്‍ന്നാണ് നുണപരിശോധന നടത്തണമെന്ന പോലിസിന്റെ ആവശ്യം കോടതി അംഗീകരിച്ചത്. മുക്കം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് കേസിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് കാണിച്ച് കൂടത്തായി, കക്കാടംപൊയില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന് പിതാവ് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it