Kerala

സുഹൃത്തുക്കളെ കാണാനെത്തിയ യുവാവിന് പോലിസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം ; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

യുവാവിന്റെ വൂണ്ട് സര്‍ടിഫിക്കറ്റില്‍ പരിക്ക് രേഖപെടുത്താതിരുന്ന ഡോക്ടര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി.നഷ്ടപരിഹാരമായി നല്‍കുന്ന തുക കുറ്റക്കാരായ പോലിസുദേ്യാഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.സര്‍ക്കാരിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും നിരന്തരമായ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ തുടരുന്നത് ഖേദകരമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്

സുഹൃത്തുക്കളെ കാണാനെത്തിയ യുവാവിന് പോലിസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം ; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: ഇടപ്പള്ളിയിലെ സിനിമാതീയേറ്ററില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് പരാതി നല്‍കാന്‍ കളമശേരി പോലിസ് സ്റ്റേഷനില്‍ ചെന്ന സുഹൃത്തുക്കളെ കാണാനെത്തിയ വ്യക്തിയെ എസ് ഐ യും സംഘവും ചേര്‍ന്ന് ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.വൂണ്ട് സര്‍ടിഫിക്കറ്റില്‍ പരിക്ക് രേഖപെടുത്താതിരുന്ന ഡോക്ടര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി.നഷ്ടപരിഹാരമായി നല്‍കുന്ന തുക കുറ്റക്കാരായ പോലിസുദേ്യാഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് ജോസഫിനാണ് കളമശേരി പോലിസ് സ്റ്റേഷനില്‍ നിന്നും ഗുരുതര മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് ജയരാജ് ജോസഫ് നല്‍കിയ പരാതിയിലാണ്് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.

ജയരാജ് ജോസഫിനെ പരിശോധിച്ചിട്ടും വൂണ്ട് സര്‍ട്ടിഫിക്കേറ്റില്‍ പരിക്ക് രേഖപ്പെടുത്താതിരുന്ന ആലുവ താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മനോജ് അഗസ്റ്റിന്റെ പേരില്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കസ്റ്റഡിയിലുള്ളവരുടെ പരിശോധന നിഷ്പക്ഷവും സത്യസന്ധവുമായി നടത്തണമെന്നും പോലിസിന്റെ സ്വാധീനത്തിന് വഴങ്ങാതെ പരിശോധന നടത്തി പരിക്ക് കൃത്യമായി രേഖപ്പെടുത്താനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കണമെന്നും ഉത്തരവില്‍ പറയുന്നു.ജയരാജ് ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം 1507 നമ്പര്‍ കേസിന്റെ അനേ്വഷണം ക്രൈംബ്രാഞ്ച് ഐ ജിയെ ഏല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.2017 ജൂലൈ 16 ന് അര്‍ധരാത്രിയാണ് സംഭവം. ജയരാജിന്റെ സുഹൃത്തുക്കളുമായാണ് തീയേറ്ററില്‍ മറ്റ് ചിലര്‍ തര്‍ക്കമുണ്ടാക്കിയത്. പരാതിക്കാരായ ജയരാജിന്റെ സുഹൃത്തുക്കളുടെ പേരില്‍ പെറ്റികേസ് ചാര്‍ജ് ചെയ്യാന്‍ എസ് ഐ നിര്‍ദ്ദേശിച്ചു. ഇതിനെ ജയരാജ് ചോദ്യം ചെയ്തപ്പോഴാണ് ജയരാജിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്.

മര്‍ദ്ദനത്തിന് ശേഷം സെല്ലില്‍ അടച്ചു. തുടര്‍ന്ന് ആലുവ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി. ക്രൂരമര്‍ദ്ദനത്തിന്റെ വിവരം ഡോക്ടറോട് പറഞ്ഞെങ്കിലും പോലീസ് സ്വാധീനത്തിന് വഴങ്ങി ഡോക്ടര്‍ പരിക്ക് രേഖപ്പെടുത്തിയില്ല. കളമശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന ഇ വി ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. കമ്മീഷന്റെ മുഖ്യ അനേ്വഷണോദേ്യാഗസ്ഥന്‍ എസ് പി വി എം സന്ദീപാണ് സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തിയത്. മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശാനുസരണം കളമശേരി മെഡിക്കല്‍ കോളേജില്‍ പരാതിക്കാരനെ ഹാജരാക്കുകയും ഡോക്ടര്‍മാര്‍ ഒടിവ് ഉള്‍പ്പെടെയുളള പരിക്കുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ജയരാജിനെ മര്‍ദ്ദിച്ചതില്‍ കളമശേരി പോല്ിസ് എസ് ഐക്കും 10 പോലീസുമാര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പോലീസുകാരായ രതീഷ്, റെയ്‌സണ്‍പൊടുക്കാമ്പ് എന്നിവര്‍ക്ക് പുറമേ മറ്റ് ഏതൊക്കെ പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് മര്‍ദ്ദനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും നിരന്തരമായ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ തുടരുന്നത് ഖേദകരമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിരീക്ഷിച്ചു. കുറ്റക്കാരായ പോലീസുദേ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

Next Story

RELATED STORIES

Share it