Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വടകര ഐസ് റോഡ് അങ്ങേപീടികയില്‍ മുഹമ്മദ് അഫ്രീദിനെയണ് (19) എസ്‌ഐ ഷൈന്‍ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോഴിക്കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
X

വടകര: വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ വടകര പോലിസ് അറസ്റ്റ് ചെയ്തു. വടകര ഐസ് റോഡ് അങ്ങേപീടികയില്‍ മുഹമ്മദ് അഫ്രീദിനെയണ് (19) എസ്‌ഐ ഷൈന്‍ അറസ്റ്റ് ചെയ്തത്. സുഹൃത്ത് വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടിലും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത് വെച്ച് കാറിലും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോഴിക്കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it