Kerala

വാഹന ഷോറൂമുകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം

ഞായറാഴ്ച കടകൾക്കും മറ്റും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റംസാൻ കാലമായതിനാൽ ഭക്ഷണം പാഴ്സൽ നൽകുന്ന റസ്റ്റോറന്റുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഉച്ചയ്ക്കു ശേഷം സാധാരണ പോലെ പ്രവർത്തിക്കാം.

വാഹന ഷോറൂമുകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം
X

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഷോറൂമുകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് കണ്ടയ്ൻമെന്റ് സോണിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുവേണം പ്രവർത്തിക്കാൻ. സർക്കാർ അനുവദിച്ച കടകൾ തുറക്കുന്നതിന് ചിലയിടങ്ങളിൽ ആശയക്കുഴപ്പമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച കടകൾക്കും മറ്റും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റംസാൻ കാലമായതിനാൽ ഭക്ഷണം പാഴ്സൽ നൽകുന്ന റസ്റ്റോറന്റുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഉച്ചയ്ക്കു ശേഷം സാധാരണ പോലെ പ്രവർത്തിക്കാം.

റെഡ്സോണിൽ ആണെങ്കിൽപോലും കണ്ടയ്ൻമെന്റ് സോണിൽ മാത്രമാണ് റോഡുകൾ അടച്ചിടുക. നിബന്ധനകൾക്ക് വിധേയമായി ഇവിടങ്ങളിൽ വാഹന ഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it