Kerala

പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം കിട്ടണം: മന്ത്രി കെ കെ ശൈലജ

സ്ത്രീയെ ഉപഭോഗവസ്തു ആയി കാണുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നത്. ആളുകളുടെ മനോഭാവം മാറിയോ എന്ന് ചിന്തിക്കണം. രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സമൂഹനിര്‍മാണ പ്രക്രിയയിലും ഒരുമിച്ചു പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സ്ത്രീകള്‍ എത്തിയാലേ സ്ത്രീസമത്വമാവൂ എന്നും മന്ത്രി പറഞ്ഞു.

പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം കിട്ടണം: മന്ത്രി കെ കെ ശൈലജ
X

തിരുവനന്തപുരം: പോലിസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം കിട്ടണമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതിനായി സ്ത്രീകള്‍ തുല്യ ഉത്തരവാദിത്വവും അവകാശവും ഉള്ള പൗരരാണെന്നത് ആദ്യം ഉള്‍ക്കൊള്ളണം. പോലിസിന് ജനകീയതയുണ്ടാകണം. വിവിധ സംരക്ഷണനിയമങ്ങള്‍ പഠിക്കണം. ലിംഗസമത്വം ഉറപ്പാക്കാനുള്ള ഇടപെടല്‍ പോലിസില്‍നിന്ന്, പ്രത്യേകിച്ചും വനിതാ പോലിസില്‍നിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പോലിസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധ്യം എന്ന പേരില്‍ ചതുര്‍ദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകളുടെയും ലൈംഗികന്യൂനപക്ഷങ്ങളുടേയും മേലുള്ള ലിംഗാധിഷ്ഠിത അതിക്രമം തടയാനുള്ള ബോധവത്കരണത്തിനായാണ് പരിശീലന പരിപാടി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഒരുതരത്തിലുള്ള അതിക്രമവും വെച്ചുപൊറുപ്പിക്കില്ല എന്ന ബോധ്യത്തോടെയാണ് ബോധ്യം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീയെ ഉപഭോഗവസ്തു ആയി കാണുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നത്. ആളുകളുടെ മനോഭാവം മാറിയോ എന്ന് ചിന്തിക്കണം. രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സമൂഹനിര്‍മാണ പ്രക്രിയയിലും ഒരുമിച്ചു പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സ്ത്രീകള്‍ എത്തിയാലേ സ്ത്രീസമത്വമാവൂ എന്നും മന്ത്രി പറഞ്ഞു.

ബോധ്യം പരിശീലന മാന്വല്‍ പ്രകാശനം സാമൂഹികനീതി, വനിതാശിശുവികസനവകുപ്പ് സ്പഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറിനു നല്‍കി മന്ത്രി നിര്‍വഹിച്ചു. തൈക്കാട് പോലിസ് ട്രയിനിങ് കോളേജില്‍ നടന്ന പരിപാടിയില്‍ സാമൂഹികനീതി, വനിതാശിശുക്ഷേമവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. എഡിജിപി ട്രയിനിങ് ആന്‍ഡ് ഡയറക്ടര്‍ ഡോ.ബി. സന്ധ്യ, ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.മൃദുല്‍ ഈപ്പന്‍, സംസ്ഥാന സര്‍ക്കാര്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ.ആനന്ദി, വനിതാവികസനകോര്‍പ്പറേഷന്‍ ഡയറക്ടര്‍ ലക്ഷ്മി രഘുനാഥന്‍, കമല സദാനന്ദന്‍, അന്നമ്മ പൗലോസ് തുടങ്ങിയവര്‍ സന്നിഹിതരായി. കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്.സലീഖ സ്വാഗതവും പോലീസ് ട്രയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എ.വിജയന്‍ നന്ദിയും പറഞ്ഞു

Next Story

RELATED STORIES

Share it