Kerala

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

പൂന്തുറ മാണിക്കവിളാകം സ്വദേശി സലിം (25) ആണ് പിടിയിലായത്. ഇയാള്‍ കോവളത്ത് കാറ്ററിങ് സര്‍വീസ് നടത്തുന്നയാളാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
X

തിരുവനന്തപുരം: വനിതാ ഐപിഎസ് ട്രെയ്‌നിയെ ആക്രമിച്ച് മാലപിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. പൂന്തുറ മാണിക്കവിളാകം സ്വദേശി സലിം (25) ആണ് പിടിയിലായത്. ഇയാള്‍ കോവളത്ത് കാറ്ററിങ് സര്‍വീസ് നടത്തുന്നയാളാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

ശനിയാഴ്ച കോവളം പാച്ചല്ലൂര്‍ കൊല്ലന്തറ സര്‍വീസ് റോഡിലായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഉദ്യോഗസ്ഥയുടെ മാല പൊട്ടിച്ചെടുക്കാനാണ് പ്രതി ശ്രമിച്ചത്. ബൈപ്പാസിന്റെ വശത്തുളള സര്‍വീസ് റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫിസറെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് സമീപമെത്തി ബൈക്കിന്റെ വേഗത കുറച്ചശേഷം മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. തിരുവല്ലം ജങ്ഷന് സമീപമുള്ള സ്വകാര്യ കാര്‍ കമ്പനിയുടെ സിസി ടിവി കാമറയില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും വ്യക്തമല്ലായിരുന്നു.

പ്രതിയെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ പോലിസ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തി. ഇതിനിടെയാണ് യുവാവിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഷാഡോ പോലിസിന് ലഭിച്ചത്. ഇയാള്‍ നേരത്തെ സമാനകേസുകളില്‍ പ്രതിയായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു. ഐപിഎസ് ട്രെയ്‌നിങ്ങിന്റെ ഭാഗമായി തിരുവല്ലം സ്‌റ്റേഷനില്‍ എസ്എച്ച്ഒ ആയി ജോലി നോക്കുന്ന ഐശ്വര്യ പ്രശാന്ത് ഡോംഗ്രയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.

Next Story

RELATED STORIES

Share it