Kerala

പൗരത്വഭേദഗതി ബില്ല് കത്തിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം (വീഡിയോ)

രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി പിന്‍വലിക്കുക, പൗരത്വഭേദഗതി ബില്‍ ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

പൗരത്വഭേദഗതി ബില്ല് കത്തിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം (വീഡിയോ)
X

മലപ്പുറം: കുന്നുമ്മല്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പൗരത്വഭേദഗതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി പിന്‍വലിക്കുക, പൗരത്വഭേദഗതി ബില്‍ ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.


ജില്ലാ ജനറല്‍ സെക്രട്ടറി ഷഹ്ഫ ബത്തൂല്‍, ജില്ലാ വൈസ് പ്രസിഡന്റ് സുനിയ സിറാജ്, ജില്ലാ സെക്രട്ടറി ഉമ്മുഹബീബ, ജില്ലാ കമ്മിറ്റിയംഗം ജസീല മുംതാസ്, എന്‍ഡബ്ല്യുഎഫ് സംസ്ഥാന ട്രഷറര്‍ റംല ടീച്ചര്‍, മങ്കട മണ്ഡലം ജോയിന്റ് സെക്രട്ടറി ജിഷ, മഞ്ചേരി മണ്ഡലം പ്രസിഡന്റ് സാജിദ, ഏറനാട് മണ്ഡലം പ്രസിഡന്റ് മുംതാസ്, വേങ്ങര മണ്ഡലം സെക്രട്ടറി റസീന, പെരിന്തല്‍മണ്ണ മണ്ഡലം സെക്രട്ടറി ഷീന ഫര്‍സാന, തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ബുഷ്‌റ, മലപ്പുറം മണ്ഡലം പ്രസിഡന്റ് ഫസ്‌ന, എന്‍ഡബ്ല്യുഎഫ് മങ്കട ഡിവിഷന്‍ പ്രസിഡന്റ് ഹഫ്‌സത്ത് സക്കീര്‍, സെക്രട്ടറി ബാനു സുജീര്‍, പെരിന്തല്‍മണ്ണ ഡിവിഷന്‍ പ്രസിഡന്റ് സലീന എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it