Latest News

എല്‍പിജി ക്ഷാമത്തിന് ആശ്വാസം: ശിവാലികിന് പിന്നാലെ നന്ദ ദേവി ഇന്ന് ഇന്ത്യന്‍ തീരത്ത്

എല്‍പിജി ക്ഷാമത്തിന് ആശ്വാസം: ശിവാലികിന് പിന്നാലെ നന്ദ ദേവി ഇന്ന് ഇന്ത്യന്‍ തീരത്ത്
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നു ഹോര്‍മുസ് കടലിടുക്ക് അടച്ച സാഹചര്യത്തില്‍ ഇന്ത്യ നേരിട്ട പാചകവാതക ക്ഷാമത്തിന് ആശ്വാസമായി കൂടുതല്‍ എല്‍പിജി എത്തുന്നു. 'ശിവാലിക്' ടാങ്കറിന് പിന്നാലെ 'നന്ദ ദേവി'യും ഇന്ന് ഇന്ത്യന്‍ തീരത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 47,000 മെട്രിക് ടണ്‍ എല്‍പിജി വഹിച്ചാണ് 'നന്ദ ദേവി' ഗുജറാത്തിലെ വാഡിനാര്‍ തീരത്ത് നങ്കൂരമിടുന്നത്. ഇതിനുമുമ്പ് 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായി 'ശിവാലിക്' മുന്ദ്ര തുറമുഖത്ത് എത്തിച്ചിരുന്നു. ഈ അളവ് ഏകദേശം 32.4 ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് തുല്യമാണ്.

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ കപ്പലുകളും നാവികരും സുരക്ഷിതരാണെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപം ഉണ്ടായിരുന്ന 24 ഇന്ത്യന്‍ കപ്പലുകളില്‍ നിന്ന് 'ശിവാലിക്', 'നന്ദ ദേവി' എന്നീ ടാങ്കറുകള്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചതായും അധികൃതര്‍ അറിയിച്ചു. 'നന്ദ ദേവി' എത്തുന്നതോടെ 24,000 മെട്രിക് ടണ്‍ എല്‍പിജി തമിഴ്‌നാട്ടിലേക്ക് നല്‍കും. രാജ്യത്തെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന പാചകവാതക ക്ഷാമം മൂലം ഹോട്ടലുകള്‍ക്കും ചെറുകിട ഭക്ഷണശാലകള്‍ക്കും നേരിടേണ്ടി വന്ന പ്രതിസന്ധി ഇതോടെ കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ഉപഭോക്താക്കളും. ഇരു ടാങ്കറുകളും രാജ്യത്തെത്തുന്നതോടെ എല്‍പിജി വിതരണത്തില്‍ സ്ഥിരത കൈവരുമെന്നും നിലവിലെ പ്രതിസന്ധി പതുക്കെ സാധാരണ നിലയിലാകുമെന്നും വിലയിരുത്തുന്നു.

Next Story

RELATED STORIES

Share it