എറണാകുളത്ത് ഫ് ളാറ്റിന്റെ മുകളില് നിന്നും വീണ് യുവതി മരിച്ചു
എറണാകുളം സൗത്തിലെ ഫഌറ്റില് താമസിക്കുന്ന ഐറിന്(18) ആണ് മരിച്ചത്.സംഭവത്തില് പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കൊച്ചി: എറണാകുളത്ത് യുവതി ഫ് ളാറ്റിന്റെ മുകളില് നിന്നും വീണു മരിച്ചു.എറണാകുളം സൗത്തിലെ ഫ് ളാറ്റില് താമസിക്കുന്ന ഐറിന്(18) ആണ് മരിച്ചത്.സംഭവത്തില് പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.10ാം നിലയില് നിന്നാണ് ഐറിന് താഴേക്ക് വീണത്.ഫ് ളാറ്റിന്റെ ടെറസില് കൂടെയുണ്ടായിരുന്ന കസിന് സിസ്റ്ററുമായി സംസാരിച്ചു നില്ക്കുമ്പോള് കാല്വഴുതി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് ഇവര് പോലിസിനോട് പറഞ്ഞത്.
താഴേക്ക് വീണ ഐറിന് എട്ടാം നിലയിലെ ഷീറ്റില് തട്ടിയതിനു ശേഷം താഴെയുള്ള കാര് പാര്ക്കിംഗ് ഏരിയയിലെ ഷീറ്റിനു മുകളിലും വീണതിനു ശേഷമാണ് നിലത്ത് പതിച്ചതെന്നാണ് പറയുന്നത്.വീഴ്ചയില് തലയിലടക്കം ഗുരുതരമായി പരിക്കേറ്റ ഐറിനെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും യാത്രാമധ്യേ തന്നെ ഐറിന് മരിച്ചുവെന്നാണ് അറിയുന്നത്. പ്ളസ് ടു വിനു ശേഷം ഐറിന് എന്ട്രന്സ് പരീക്ഷയ്ക്കുള്ള പഠനത്തിലായിരുന്നു.
RELATED STORIES
കൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMTഎകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ...
1 July 2022 3:14 AM GMTക്രിസ്ത്യന് പ്രാര്ത്ഥനാ സമ്മേളനം ഹിന്ദുത്വര് തടഞ്ഞു (വീഡിയോ)
1 July 2022 3:01 AM GMT