നേതൃമാറ്റത്തിന് സാധ്യത: യൂത്ത് കോണ്‍ഗ്രസിനെ ആര് നയിക്കും?

തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്താനാണ് നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. എന്നാല്‍ ദേശീയ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രം നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചതായി സൂചനയുണ്ട്.

നേതൃമാറ്റത്തിന് സാധ്യത: യൂത്ത് കോണ്‍ഗ്രസിനെ ആര് നയിക്കും?

തിരുവനന്തപുരം: ഏഴുവര്‍ഷത്തിന് ശേഷം സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പുതിയ നേതൃത്വത്തെ തേടുന്നു. പാലക്കാട് എംഎല്‍എയും യുവനേതാവുമായ ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥിനെ ഉപാധ്യക്ഷനുമാക്കി കൊണ്ടുള്ള ഒരു ഫോര്‍മുലയാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ നേതൃസ്ഥാനം വിഭജിക്കുന്നത് സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായാണ് സൂചന. എ ഗ്രൂപ്പാണ് ഷാഫിയുടെ പേര് മുന്നോട്ട് വയ്ക്കുന്നത്. ഐ ഗ്രൂപ്പ് നോമിനിയായി ശബരീനാഥും. ഗ്രൂപ്പുകള്‍ക്കതീതമായി സുസമ്മതരും ജനപിന്തുണയുള്ളവരുമാണെന്നതാണ് ഇരുവരുടേയും സാധ്യത വര്‍ധിപ്പിക്കുന്നത്.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്താനാണ് നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. എന്നാല്‍ ദേശീയ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രം നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചതായി സൂചനയുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനേയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനേയും തെരഞ്ഞെടുക്കണമെന്നാണ് ദേശീയനേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ മത്സരവും വിഭാഗീയതയുമുണ്ടായാല്‍ അത് സംഘടനയുടെ ഐക്യത്തെയും കെട്ടുറപ്പിനേയും ബാധിക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

RELATED STORIES

Share it
Top